തുടർച്ചയായ അഞ്ച് ജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ചെന്നൈനോട് കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ച് വിജയവഴിയിൽ എത്താനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്.
സീസണിലെ പതിനൊന്നാമത്തേ മത്സരത്തിൽ തിങ്കളാഴ്ച ഒഡിഷ എഫ്സിയെ നേരിടാനോരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ പാദ മത്സരത്തിലെ ഒഡീഷയോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിയുടെ കടം വീഴ്ത്താൻ കൂടിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
മത്സരത്തിന് മുന്നോടിയായി നടന്ന അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് താരങ്ങളുടെ ലഭ്യത്തയെ കുറിച്ച് സംസാരിച്ചിരുന്നു. നിലവിൽ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ എല്ലാ താരങ്ങളെയും ലഭ്യമാണെന്നാണ് പരിശീലകൻ പറഞ്ഞത്.
“ഇപ്പോൾ, എല്ലാവരും ലഭ്യമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പരിക്കുകളിലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവസാന നിമിഷം വരെ പരിക്കുകളൊന്നുമില്ല. ഇപ്പോൾ, എല്ലാവരെയും ലഭ്യമാണ്.” എന്നാണ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞത്.
ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡിഷ കീഴ്പ്പെടുത്തിയത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത് ഖാബ്രയായിരുന്നു.
തിങ്കളാഴ്ച രാത്രി 7:30ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സി രണ്ടാം പാദ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.