ഒഡിഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരം തിങ്കളാഴ്ച രാത്രിയോടെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പോയന്റ് ടേബിളിൽ തുല്യശക്തരായ ടീമുകൾ തമ്മിലുള്ള പോരാട്ടം കൂടിയാണിത്.
മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ ഉക്രൈൻ താരം ഇവാൻ കലിയൂഷ്നിക്കൊപ്പമുള്ള മിഡ്‌ഫീൽഡിലെ കൂട്ടുകെട്ടിനെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവതാരം ജീക്സൻ സിങ് സംസാരിച്ചു. നിലവിൽ ഇവാൻ കലിയൂഷ്നിക്കൊപ്പം പരസ്പരം മനസിലാക്കി കളിക്കാൻ കഴിയുന്നുണ്ടെന്നാണ് ജീക്സൻ സിങ് പറഞ്ഞത്.
“കഴിഞ്ഞ തവണ ഞാൻ പ്യൂട്ടിയയ്‌ക്കൊപ്പം കളിക്കുകയായിരുന്നു, അദ്ദേഹം ഒരു നല്ല കളിക്കാരൻ കൂടിയാണ്. ഇപ്പോൾ കലിയുഷ്‌നിക്കൊപ്പം ഒരുമിച്ച് കളിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടുപേരും പരസ്പരം നന്നായി അറിയാൻ തുടങ്ങിയിട്ടുണ്ട്.”
“എന്നാൽ മുമ്പ്, ആദ്യത്തെ രണ്ട്-മൂന്ന് മത്സരങ്ങളിൽ ഇവാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും, ഞാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും ഞങ്ങൾ പരസ്പരം പൂർണ്ണമായും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.”
“ഇപ്പോൾ ഞങ്ങൾ പരസ്പരം കൂടുതൽ മനസ്സിലാക്കിയെന്ന് ഞാൻ കരുതുന്നു. ഇത് ടീമിന് നല്ലതാണ്, ഞങ്ങൾ രണ്ടുപേർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും മത്സരങ്ങൾ വിജയിക്കാൻ ടീമിനെ സഹായിക്കുന്നതിനും ഇത് നല്ലതാണ്.” – ജീക്സൻ സിങ് പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :