ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈന് എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
ഇതോടെ തുടർച്ചയായ മൂന്ന് തുടർ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചെന്നൈക്കെതിരെ പ്രതിരോധത്തിലും മുന്നേറ്റത്തിലും കിടിലൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്.
ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം രാഹുൽ കെപി, ഹെസ്സുസ് ജിമിനെസ്, നോഹ സദൗയി എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച് നോഹയാണ്. താരം ഒരു ഗോളിന് പുറമെ ഒരു അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.
ഈയൊരു ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്തിനൊന്ന് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് കടന്നിരിക്കുകയാണ്.