കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സെൻസെഷനാണ് മണിപ്പൂരിൽ നിന്നുള്ള 17 കാരൻ കോറൂ സിങ്. കഴിഞ്ഞ സീസണിൽ കെപിഎല്ലിലും മറ്റു ആഭ്യന്തര ടൂര്ണമെന്റുകളിലും ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം 27 മല്സരങ്ങളിൽ നിന്നും 7 ഗോളും 11 അസിസ്റ്റും തന്റെ പേരിലാക്കി തന്റെ വരവറിയിച്ചറിയിക്കുകയാണ്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ ഈ വണ്ടർ കിഡിനെ നമ്മുക്ക് പ്രതീക്ഷിക്കാം.
എന്നാൽ കോറൂ സിംഗിന്റെ ജീവിതം ഒട്ടനവധി പ്രതിസന്ധികൾ മറികടന്നത് കൂടിയാണ്. തന്റെ ഒമ്പതാം വയസ്സിലാണ് കോറൂ പന്ത് തട്ടി തുടങ്ങുന്നത്. 2017 ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ജീക്സൺ സിങ് നേടിയ ഗോളാണ് കോറൂവിന്റെ ഫുട്ബോൾ മോഹങ്ങളുടെ തുടക്കം. ‘മണിപ്പൂരിൽ നിന്നുള്ള താരം ഫിഫ വേദിയിൽ ഇന്ത്യയ്ക്കായി ഗോൾ നേടുന്നു’ ഫുട്ബോൾ തിരഞ്ഞെടുക്കാൻ ആ കൊച്ചു ബാലന് ഇതിൽ കൂടുതൽ വേറൊന്നും വേണ്ടായിരുന്നു.
ALSO READ: രണ്ട് താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു
എന്നാൽ കോറൂവിന്റെ ബാല്യം അത്ര സന്തോഷകരമായിരുന്നില്ല. കോറൂവിന്റെ 10 ആം വയസ്സ് വരെ മാത്രമേ മാതാപിതാക്കൾ ഉണ്ടായിരുന്നുള്ളു.മാതാപിതാക്കളുടെ സ്നേഹം കൂടുതൽ കാലം താരത്തിനോടപ്പം ഉണ്ടായിരുന്നില്ല. തന്റെ പത്താം വയസ്സിൽ കർഷകരായ തന്റെ മാതാപിതാക്കൾ നദിയിൽ ഒഴുക്കിൽ പെട്ട് മരണപ്പെടുകയിരുന്നു.
ALSO READ: സൂപ്പർ സബ്ബ്; ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗോളടിക്കാൻ ആളായി
പിന്നീട് തന്റെ ബന്ധുക്കളുടെ വീട്ടിലാണ് കോറൂ താമസിച്ചത്. ഫുട്ബാളിലേക്കുള്ള യാത്രയ്ക്ക് ശക്തി നേടിയതും ഇവിടെ നിന്നാണ്. ഇവിടെ നിന്നാണ് ഇന്ത്യൻ അണ്ടർ 17 ടീമിലേക്ക് തന്റെ കഠിനാധ്വാനം കൊണ്ട് താരമെത്തിയത്. അണ്ടർ 17 ടീമിന്റെ നായകൻ കൂടിയായിരുന്നു ഈ മുന്നേറ്റ താരം.
ALSO READ: നോഹയുടെ ഡീലിൽ ട്വിസ്റ്റ് സംഭവിച്ചോ? ബ്ലാസ്റ്റേഴ്സിന്റെ കരാർ റദ്ധാക്കിയോ? എന്താണ് വാസ്തവം?
കഴിഞ്ഞ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ഒരു കൊച്ചു ബാലന്റെ ഫുട്ബോൾ മോഹങ്ങൾക്കുള്ള കരുത്ത് കൂടിയായിരുന്നു ഇത്.
ALSO READ: 27 മത്സരങ്ങളിൽ 7 ഗോളും 11 അസിസ്റ്റും; ബ്ലാസ്റ്റേഴ്‌സ് താരം അതുജ്ജ്വല ഫോമിൽ