in ,

അഞ്ച് തകർപ്പൻ വിജയങ്ങൾ! ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദമുണ്ടോ? ഇവാൻ പറയുന്നു..

തുടർച്ചയായി അഞ്ച് ഐഎസ്എൽ മത്സരങ്ങൾ വിജയിച്ചുകൊണ്ട് ക്ലബ്ബ് റെക്കോർഡും നേടി വിജയകുതിപ്പ് ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നാളെ ചെന്നൈയിൻ എഫ്സിയുമായുള്ള സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ഏറ്റുമുട്ടുകയാണ്.

തുടർച്ചയായി അഞ്ച് ഐഎസ്എൽ മത്സരങ്ങൾ വിജയിച്ചുകൊണ്ട് ക്ലബ്ബ് റെക്കോർഡും നേടി വിജയകുതിപ്പ് ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നാളെ ചെന്നൈയിൻ എഫ്സിയുമായുള്ള സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ഏറ്റുമുട്ടുകയാണ്.

മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ചു വരുന്നതിന്റെയും അതിനൊപ്പമുണ്ടാകുന്ന സമ്മർദത്തെയും കുറിച്ച് ചോദ്യം നേരിട്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമായി മറുപടി നൽകി.

ഒരു കോച്ച് എന്ന നിലയിൽ നോക്കുമ്പോൾ അത്തരം റെസ്കോർഡുകളെ കുറിച്ച് ആലോചിക്കാറില്ല എന്ന് പറഞ്ഞ ഇവാൻ വുകോമനോവിച് മത്സരങ്ങളെ നേരിടുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും പറഞ്ഞു.

“ഒരു കോച്ചിംഗ് പോയിന്റിൽ നിന്ന്, നിങ്ങൾക്ക് ഒരിക്കലും റെക്കോർഡുകളുമായോ അത്തരത്തിലുള്ള ചിന്തകളുമായോ നിങ്ങളുടെ മനസ്സിൽ തിരക്കിലായിരിക്കാൻ കഴിയില്ല. വികാരങ്ങൾ മാറ്റിനിർത്തിയാൽ, ആ ഗെയിമുകൾക്ക് എങ്ങനെ തയ്യാറെടുക്കണം, അടുത്ത എതിരാളിയെ നേരിടാൻ എങ്ങനെ തയ്യാറാകണം എന്നിങ്ങനെ നിങ്ങളുടെ ഗെയിമുകളെക്കുറിച്ച് നിങ്ങൾ എപ്പോഴും ചിന്തിക്കണം.”

“ഇപ്പോൾഞങ്ങൾ പോയിന്റുകൾ ശേഖരിക്കേണ്ട ഒരു കാലഘട്ടത്തിലാണ്, കാരണം ഞങ്ങൾ മികച്ച ടീമുകൾക്കിടയിൽ സ്ഥാനം നേടാനും പ്ലേഓഫിലും ആകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഓരോ ഗെയിമിനെ കുറിച്ചും, എല്ലാ ആഴ്‌ചയെയും, എങ്ങനെ തയ്യാറെടുക്കുണമെന്നും, അടുത്ത ഗെയിമിനായി കാര്യങ്ങൾ എങ്ങനെ തയ്യാറാക്കണമെന്നെല്ലാം ഞങ്ങൾ ചിന്തിക്കുന്നു, തുടർന്ന് ഞങ്ങൾ അവിടെ പോയിന്റുകൾ എങ്ങനെ ശേഖരിക്കുമെന്നും കാണുക.”

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ബാംഗ്ലൂരു, ചെന്നൈയിൻ- ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളെ കുറിച്ച് പരിശീലകൻ പറയുന്നതിങ്ങനെ..

ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ ടീമുകൾ ഇഷ്ടപ്പെടുന്നു – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ