ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമുകൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ
മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.
ചെന്നൈയിൻ എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇക്കാര്യങ്ങൾ പറയുന്നത്.
“തീർച്ചയായും ഞങ്ങൾക്ക് ഓരോ കളിയും ബുദ്ധിമുട്ടാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു, ഞങ്ങൾ അത് അംഗീകരിക്കുന്നു, കാരണം നിങ്ങൾ ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഇത് എന്തെങ്കിലും പ്രത്യേകത നിറഞ്ഞത് കൂടിയാണ്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :