ചെന്നൈയിൻ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശമകരമായ എവേ മത്സരം തിങ്കളാഴ്ച ചെന്നൈയിനിലെ മറീന അറീനയിൽ വെച്ച് അരങ്ങേറുകയാണ്.
ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിന് മുൻപ് നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ അവിശ്വസനീയ ഫോമിൽ കളിക്കുന്ന ചെന്നൈയിൻ എഫ്സിയുടെ സൂപ്പർ താരമായ നാസർ അൽ കയാതിയെ കുറിച്ച് ചോദ്യം നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് പ്രതികരിച്ചു.
“യൂറോപ്പിൽ നിന്നും വരുന്ന വളരെ മികച്ച താരമാണ് നാസർ അൽ കയാതി, യൂറോപിലെ ഏറ്റവും പ്രധാനപ്പെട്ട ലീഗുകളിൽ ഒന്നായ ഡച്ച് ലീഗിൽ കളിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഐഎസ്എലിലേക്ക് പുതുതായി എന്തെങ്കിലും കൊണ്ടുവരുന്നത് വളരെ നല്ല കാര്യമാണ്, അദ്ദേഹം അതുപോലെ നന്നായി കളിക്കുകയും ടീമിന് വേണ്ടി കൂടുതലായി സംഭാവന നൽകുകയും ചെയ്യുന്നത് കാണുന്നത് സന്തോഷകരമാണ്.”
“ഐഎസ്എലിൽ നല്ല കളിക്കാരെ കാണുന്നത് എല്ലായിപ്പോഴും സന്തോഷകരമാണ്, പക്ഷെ ഇത് നാസർ അൽ കയാതിയെ കുറിച്ച് മാത്രമല്ല. ഇത് മുഴുവൻ ടീമിനെയും കുറിച്ചാണ്, അവരുടെ ദുർബലമായ പോയിന്റുകൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കണം അവരുടെ ശക്തമായ സൈറ്റുകൾ എങ്ങനെ തടയണം എന്നെല്ലാത്തിനെയും കുറിച്ചാണിത്.”
“തീർച്ചയായും വ്യക്തിഗതമായി വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു താരമാണ് നാസർ അൽ കയാതി. ഒരു ടീമെന്ന നിലയിൽ നമ്മൾ വീണ്ടും നമ്മുടെ കാര്യങ്ങൾ തയ്യാറാക്കി വെക്കണം, നമ്മൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.” – ഇവാൻ ആശാൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :