ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലേക്ക് നമ്മൾ കടന്നിരിക്കവേ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കാൻ ഒരുങ്ങുകയാണ്. ഐഎസ്എൽ ടീമുകളെല്ലാം തങ്ങളുടെ ടീം ശക്തപ്പെടുത്തുവാൻ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത് പതിവാണ്.
എന്തായാലും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് ചോദ്യം നേരിട്ട പരിശീലകൻ ഇവാൻ വുകോമനോവിച് വ്യക്തമായി അതിനോട് പ്രതികരിക്കുകയും ചെയ്തു.
ഈ നിമിഷം വരെ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഇവാൻ വുകോമനോവിച്, ട്രാൻസ്ഫർ ജാലകത്തിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു.
“ഇപ്പോൾ നമ്മൾ ജനുവരിയോട് അടുക്കുമ്പോൾ ട്രാൻസ്ഫർ വിൻഡോ കാരണം എന്തെങ്കിലും പോസിറ്റീവായി സംഭവിക്കാം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മുൻകൂട്ടി നിങ്ങൾക്കറിയാൻ കഴിയില്ല.”
“ഒരു ദിവസം, ഒരു നിമിഷം ഒരു വാതിൽ തുറക്കുന്നു, നിങ്ങൾക്ക് ഒരു കളിക്കാരനെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്, നിങ്ങൾക്ക് നല്ല ക്വാളിറ്റിയുള്ള ആരെയെങ്കിലും സൈൻ ചെയ്യാനുള്ള സാധ്യത മുന്നിലുണ്ട്, അങ്ങനെയാകുമ്പോൾ തീർച്ചയായും നിങ്ങൾക്ക് അതിന് വേണ്ടി മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ നിങ്ങൾ അതിനായി പോകുക തന്നെ ചെയ്യും.”
“ഇതുവരെ, യാതൊരു നീക്കവുമുണ്ടായിട്ടില്ല. എല്ലാവരും ട്രാൻസ്ഫറിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി, കൂടാതെ ചില റൂമറുകളുമുണ്ട്. പക്ഷെ ഇതുവരെ ഞങ്ങളുടെ ക്യാമ്പിൽ ഉറപ്പിച്ചു പറയാൻ കഴിയുന്ന യാതൊരു നീക്കവുമുണ്ടായിട്ടില്ല.”
“പക്ഷെ ഇനി ഞങ്ങൾക്ക് മുൻപിൽ എന്തെങ്കിലും തുറന്നുകിട്ടുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ ആ ട്രാൻസ്ഫർ നീക്കത്തോട് പ്രതികരിക്കും, എന്തെങ്കിലും നീക്കമുണ്ടായാൽ നമുക്ക് നോക്കാം. ഞാൻ പറഞ്ഞത് പോലെ എന്തെങ്കിലും തുറന്നുവന്നാൽ നമ്മൾ അതിന് വേണ്ടി പോകും, ഇല്ലെങ്കിൽ നമ്മൾ ഇതുപോലെ തന്നെ തുടരും.” – ഇവാൻ വുകോമനോവിച് പറഞ്ഞു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :