ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ പോയി ഐഎസ്എൽ മത്സരത്തിൽ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് എതിർനിരയിൽ പരിചയസമ്പന്നനായ ഒരു മുഖത്തെ കൂടി കാണേണ്ടി വരും.
വർഷങ്ങളോളം ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പന്ത് തട്ടിയ പ്രശാന്ത് എന്ന മലയാളി താരം ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ട് കെട്ടാനൊരുങ്ങുന്നു. എന്തായാലും മുൻതാരമായ പ്രശാന്തിനെ നേരിടുന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്നെ സംസാരിക്കുന്നുണ്ട്.
മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ പ്രാശാന്തിനെ നേരിടുന്നതിനെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ മലയാളി താരത്തെ പുകഴ്ത്തി കൊണ്ടുതന്നെയാണ് ആശാൻ സംസാരിച്ചത്, കൂടാതെ അദ്ദേഹത്തിനു നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും ഇവാൻ ആശംസിച്ചു.
“അവൻ ഒരു മികച്ച മനുഷ്യനാണ്, മികച്ച താരമാണ്. പ്രശാന്ത് ഞങ്ങളോടൊപ്പമുണ്ടായിരിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ ഇപ്പോൾ പുതിയ തട്ടകത്തിൽ അദ്ദേഹം നന്നായിരിക്കുന്നു, പുതിയ എനർജി ആസ്വദിക്കുക, പുതിയ കാര്യങ്ങൾ അനുഭവിക്കുക എന്നെല്ലാം.”
“ഉയർന്ന തലത്തിൽ പ്രശാന്ത് ഇപ്പോൾ കളിക്കുന്നത് കാണുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
“ഇങ്ങനെയാണ് ഫുട്ബോളിൽ നടക്കുന്നത്. കളിക്കാർ വരുന്നു, പോകുന്നു, പരിശീലകരുടെ കാര്യവും ഇതുതന്നെയാണ്. വർഷങ്ങൾക്ക് ശേഷം പ്രാശാന്തിന് ആ നിമിഷം ഉണ്ടായി, ഒരുപക്ഷേ അദ്ദേഹത്തിന് ഈ പുതിയ ഊർജ്ജം ആവശ്യമായി വന്നേക്കാം.” – ഇവാൻ വുകോമനോവിച് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :