ഇന്ത്യൻ മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും സ്വാപ്പ് ഡീൽ നടത്താൻ ഒരുങ്ങുകയാണ് പുറത്ത് വന്നിരുന്നു.
റിപ്പോർട്ടിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഏതൊക്കെ താരങ്ങളെ വെച്ചാണ് സ്വാപ്പ് ഡീൽ നടത്തുക്ക എന്നതിനെ ചൊല്ലി ഒട്ടേറെ അഭ്യൂഹംങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇതിനെ ചൊലി രംഗത്ത് വന്നിരിക്കുകയാണ്.
തിങ്കളാഴ്ച ചെന്നൈ എഫ്സിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായിയുള്ള അഭിമുഖത്തിലാണ് പരിശീലകൻ ഇവാൻ വുകമനോവിച് സംസാരിച്ചത്. സ്വാപ്പ് ഡീലിനെ കുറിച്ച് ഞങ്ങൾക്ക് ഇതുവരെ ഒരു ഡിമാൻഡും വന്നിട്ടില്ലാന്നാണ് പരിശീലകൻ പറഞ്ഞത്.
“എല്ലാവരും സംസാരിച്ചു തുടങ്ങി, ചില റൂമർസ് ഉണ്ടെന്ന്. ഞങ്ങൾക്ക് ഇതുവരെ ഒരു ഡിമാൻഡും ലഭിച്ചിട്ടില്ല. ഒരു പരിശീലകനെന്ന നിലയിൽ, ഞാൻ നിങ്ങളോട് പറയുന്നു, ഇതിനെ കുറിച്ച് എനിക്കിയൊരു അറിയിപ്പും ലഭിച്ചിട്ടില്ല.” എന്നാണ് പരിശീലകൻ ഇവാൻ വുകമനോവിച് പറഞ്ഞത്.
എന്തിരുന്നാലും വെരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിശദാമശങ്ങൾ പുറത്ത് വരുമെന്ന് തീർച്ചയാണ്. അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ വരുന്ന ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച്ച രാത്രി 7:30ക്കാണ് ചെന്നൈ എഫ്സിയെ നേരിടുക.