കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പോലെയുള്ള ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമ്പോൾ താരങ്ങൾ തങ്ങളുടെ വികാരങ്ങൾ കളികളത്തിൽ നിയന്ത്രിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഇക്കാര്യം പറയുന്നത്.
“കേരള ബ്ലാസ്റ്റേഴ്‌സ് പോലെയുള്ള ടീമിന് വേണ്ടി കളിക്കുന്ന കളിക്കാർ നേരിടേണ്ട വലിയ കാര്യം അവരുടെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതു തന്നെ ആണ്. ഇത്ര വലിയ ഒരു ആരാധക വൃന്ദത്തിന് വേണ്ടി കളിക്കുമ്പോൾ ഉണ്ടാകാവുന്ന വികാരവിക്ഷോഭങ്ങളോക്കെ അവർ അടക്കണം.”
“ഇങ്ങനെ ഒരു കളിക്കാരൻ സ്വയം പരിശീലിച്ചു കഴിയുമ്പോൾ, തന്റെ ഗ്രൂപ്പിനുള്ളിൽ ഒരു ഡയനാമിക്സ് വളർത്തി എടുത്ത് കഴിയുമ്പോൾ, അങ്ങനെയുള്ളവർ കളത്തിൽ ഒരു നിർണായകമായ അവസരം വന്നു കഴിഞ്ഞാൽ തന്റെ സഹകളിക്കാരോട് ശാന്തരാകാൻ പറയും. നമ്മുക്കിത് ഒന്നിച്ച് തരണം ചെയ്യാനാകും എന്ന് ഓർമിപ്പിക്കും.”
“ചുരുക്കത്തിൽ ഒരു പതിനൊന്ന് വർഷമായി ഒന്നിച്ചു കളിക്കുന്ന കളിക്കാരുടെ ഇടയിലെ ഡയനാമിക്‌സ് ഇവിടെ വേണമെന്ന് വാശി പിടിക്കാൻ നമ്മുക് കഴിയില്ല. അത് സ്വയം രൂപപ്പെടേണ്ടതാണ്. എന്നാൽ മേല്പറഞ്ഞതിന് സമാനമായ അവസരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് യാതൊരു പ്രശ്നങ്ങളുമില്ലാതെ നേരിടുന്നത് നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അവർ അത് തുടർന്നുകൊള്ളും എന്ന് നമ്മുക്ക് വിശ്വസിക്കാം.” – ഇവാൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :