in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ 24 മണിക്കൂറിന്റെ നിയമം!! ഇവാൻ വെളിപ്പെടുത്തുന്നു

എതിരാളിയുടെ മൈതാനത്ത് ലീഡ് നേടിയ ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുന്നത്. മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ 24 മണിക്കൂറിന്റെ നിയമം ഉണ്ടെന്ന് ഇവാൻ വെളിപ്പെടുത്തി

ജയിച്ചാലും തോറ്റാലും ഒരു ടീമെന്ന നിലയിലും ക്ലബ്ബെന്ന നിലയിലും കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ 24 മണിക്കൂറിന്റെ നിയമമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്. ഒഡിഷ എഫ്സിക്കെതിരായ മത്സരം തോൽവിയറിഞ്ഞതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളിയുടെ മൈതാനത്ത് ലീഡ് നേടിയ ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുന്നത്. മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ 24 മണിക്കൂറിന്റെ നിയമം ഉണ്ടെന്ന് ഇവാൻ വെളിപ്പെടുത്തി.

“ഒരു ടീമെന്ന നിലയിലും ക്ലബ്ബെന്ന നിലയിലും 24 മണിക്കൂറിന്റെ നിയമം ഞങ്ങൾക്കുമുണ്ട്, ജയിച്ചാലും തോറ്റാലും! ജയിച്ചാൽ ആ ആവേശത്തിൽ ഞങ്ങൾ 24 മണിക്കൂർ സന്തോഷിക്കും. തോറ്റാലും 24 മണിക്കൂറിൽ ഞങ്ങളാ നിരാശ മറികടക്കണം.”

“അടുത്ത കളിക്കായി തയ്യാറെടുക്കാനായി പോകണം. പോയിന്റ് നഷ്ടപ്പെട്ടതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. എന്നാൽ ഞങ്ങൾ അതിനെ മറന്ന് അടുത്ത കളിക്കായി തയ്യാറെടുക്കണം.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

ഒക്ടോബർ 28-ന് ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് തിരികെയെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുന്നത്, മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

“തോൽ‌വിയിൽ ഞങ്ങൾ നിരാശരാണ്” – ഇവാൻ

ഒഡിഷ കിടിലൻ ടീം തന്നെ!!തുറന്നുപറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കോച്ച്