in ,

എല്ലാ മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനു അൽപ്പം പ്രയാസമുള്ളതാണെന്ന് അറിയാം – ഇവാൻ

കൊച്ചിയിലെ ഹോം മത്സരമായാലും എവേ മത്സരമായാലും ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ മത്സരങ്ങളും തങ്ങളെ സംബന്ധിച്ച് അൽപ്പം ബുദ്ദിമുട്ടുള്ളതാണെന്നത് തങ്ങൾക്കറിയാമെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

കൊച്ചിയിലെ ഹോം മത്സരമായാലും എവേ മത്സരമായാലും ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ മത്സരങ്ങളും തങ്ങളെ സംബന്ധിച്ച് അൽപ്പം ബുദ്ദിമുട്ടുള്ളതാണെന്നത് തങ്ങൾക്കറിയാമെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

ഒഡിഷ എഫ്സിക്കെതിരായി നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സംസാരിക്കുന്നത്.

എതിരാളികളായ ഒഡിഷ എഫ്സി സീസണിൽ ഒരു മത്സരം വിജയിച്ചാണ് അവർ വരുന്നത്, നിങ്ങളുടെ താരങ്ങൾക്ക് നിങ്ങൾ എന്ത് പ്രചോദനമാണ് നൽകുന്നത് എന്ന ചോദ്യത്തിനാണ് പ്രെസ്സ് കോൺഫെറൻസിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് മറുപടി നൽകിയത്.

“കുറച്ചധികം കാലമായി ഞങ്ങൾ സ്ഥിരമായി വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന രീതി എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം, ഹോം മത്സരമായാലും എവേ മത്സരമായാലും എല്ലാ മത്സരങ്ങളും ഞങ്ങളെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ദിമുട്ടായിരിക്കുമെന്നും ഞങ്ങൾക്കറിയാം. എന്നാൽ ചില സമയങ്ങളിൽ ഇത് വിത്യസ്തമായിരിക്കും, കാരണം ഹോം ഗ്രൗണ്ടിൽ വെച്ച് കളിക്കുമ്പോൾ നിറഞ്ഞ ഒരു സ്റ്റേഡിയം പിന്തുണക്കുണ്ടാവും.”

“അതിനാൽ 2 വർഷങ്ങൾക്ക് ശേഷം ഒഡിഷ എഫ്സിക്കെതിരെ ഞങ്ങൾ എതിർടീം ഫാൻസിന് മുന്നിൽ അവരുടെ ഗ്രൗണ്ടിൽ വെച്ച് കളിക്കുമ്പോഴുള്ള അനുഭവം നേരിടാനൊരുങ്ങുകയാണ്. നാളെ നമ്മുടെ പല താരങ്ങൾക്കും എവേ ഗെയിം കളിക്കുക എന്നത് പുതിയൊരു അനുഭവമായിരിക്കും. അവസാന വർഷം ഗോവയിൽ വെച്ച് നടന്ന മത്സരങ്ങളെല്ലാം ഫാൻസില്ലാത്ത എവേ ഗെയിം പോലെയായിരുന്നു. ഏറ്റവും മികച്ചത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Aaveshamclub

അവരിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് നിരവധി കാര്യങ്ങൾ പ്രതീക്ഷിക്കുന്നു – ബ്ലാസ്റ്റേഴ്‌സ് കോച്ച്

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീം സ്പിരിറ്റ്‌ ക്രീയേറ്റ് ചെയ്യുന്നതെങ്ങനെയാണെന്ന് വിശദീകരിച്ച് പരിശീലകൻ