in ,

ബ്രസീലിയൻ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം??സത്യാവസ്ഥ എന്താണ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്തു പോകുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്തു പോകുന്നുണ്ട്.

എന്തായാലും വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും രണ്ട് വിദേശ താരങ്ങളെയും, പ്രീ സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ഓസ്ട്രേലിയൻ താരം ജോഷ്വാക്ക് പകരം മറ്റൊരു ഏഷ്യൻ കോട്ട താരത്തിനെയും കൊണ്ടുവരേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവശേഷിക്കുന്ന രണ്ടു വിദേശ താരങ്ങളുടെ കാര്യത്തിൽ നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നുണ്ട്, എന്നാൽ യാതൊരു ട്രാൻസ്ഫർ നീക്കവും കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ ബ്രസീലിൽ നിന്നുമുള്ള ഒരു സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് തരത്തിൽ ട്രാൻസ്ഫർ റൂമറുകൾ കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു, എന്നാൽ ഇക്കാര്യത്തിൽ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ബ്രസീലിൽ നിന്നുമുള്ള മുന്നേറ്റ നിര താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല എന്നാണ് മാർക്കസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്തായാലും ഓഗസ്റ്റ് മാസം കഴിയുന്നതോടെ അവസാനിക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോക്ക് മുമ്പായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന വിദേശ-ഇന്ത്യൻ സൈനിങ്ങുകൾ എല്ലാം പൂർത്തിയാകും.

ബ്രസീലിയൻ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം??സത്യാവസ്ഥ എന്താണ്??

ബ്ലാസ്റ്റേഴ്സിന്റെ നരനായാട്ട് ആരംഭിക്കാൻ പോകുന്നേയുള്ളൂ?ആശാൻ വരുന്നു??