ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി കിടിലൻ നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമായൊരു പരിശീലന ഗ്രൗണ്ട് നിർമ്മിക്കുകയാണ്.
Zilliz സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ പുതിയ ഗ്രൗണ്ടിന്റെ നിർമ്മാണ പരിപാടികൾ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെയാണ് പുതിയ പരിശീലന ഗ്രൗണ്ട് നിർമിക്കുന്നത്. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം പരിശീലന ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത് ടീമിന് ഏറെ ഗുണം ചെയ്യും.
നിലവിൽ ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്ന പനമ്പള്ളി നഗർ ഗ്രൗണ്ടിൽ ഇനി സൂപ്പർ ലീഗ് കേരള ക്ലബ്ബുകളാണ് പരിശീലനം നടത്തുക. റിപ്പോർട്ടുകൾ പ്രകാരം തൃശ്ശൂർ മാജിക്ക് എഫ്സിയും ഫോഴ്സ കൊച്ചിയുമായിരിക്കും പനമ്പള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് പരിശീലനം നടത്തുക.