in , , ,

LOLLOL

ടിക്കറ്റ് വിൽപന കുറഞ്ഞു; ഒടുവിൽ വജ്രായുധത്തെ പുറത്തെടുത്ത് ആരാധകരെ ചാക്കിലാക്കാൻ ബ്ലാസ്റ്റേഴ്‌സ്

മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിക്കുന്നതോ, ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതോ തെറ്റാണ് എന്നല്ല പറഞ്ഞ് വരുന്നത്. മറിച്ച്കളി കാണാൻ ടിക്കറ്റ് വാങ്ങിക്കാൻ വരുന്ന ഒരു ആൾക്കൂട്ടമാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്ന കാഴ്ചപ്പാടാണ് മാനേജമെന്റ്റ് മാറ്റേണ്ടത്. ഈ ബുദ്ധിയും തന്ത്രവുമൊക്കെ ട്രാൻസ്ഫർ വിപണിയിൽ കൂടി കാണിക്കണമെന്നാണ് അഭിപ്രായം.

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ ടീമുമായി അകലം പാലിക്കുകയും ടിക്കറ്റ് വിൽപന സാധാരണഗതിയിലുള്ളതിനേക്കാൾ മന്ദഗതിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ചില പൊടിക്കൈകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊടിക്കൈകൾ ഉപയോഗിക്കുന്നത് തെറ്റല്ല. എന്നാൽ ഈ പൊടിക്കൈകൾ ഉപയോഗിക്കേണ്ടത് ടിക്കറ്റ് വിൽപനയുടെ കാര്യത്തിലല്ല, മറിച്ച് ട്രാൻസ്ഫർ വിപണിയിലായിരിക്കണം

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ മുൻ മത്സരത്തെക്കാൾ മന്ദഗതിയിലായപ്പോൾ സാക്ഷാൽ നോഹ സദോയിയെ കളത്തിലിറക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ സ്റ്റേഡിയം നിറക്കാനും ടിക്കറ്റുകൾ വാങ്ങിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള നോഹയുടെ വീഡിയോയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന നോഹ, ആരാധകരുടെ ഇഷ്ടതാരം കൂടിയാണ്. അതിനാൽ താരത്തെ ഉപയോഗിച്ച് ടിക്കറ്റ് വിൽപന സജീവമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഈ നീക്കം നടത്തിയത്. നേരത്തെ ക്ലബ് പ്രതിസന്ധിയിലായ സമയത്ത് ടിക്കറ്റ് വിൽപ്പനയെ ബാധിച്ചപ്പോൾ ലൂണയെ ഇറക്കിയും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സമാന മാർക്കറ്റിങ് തന്ത്രം ഉപയോഗിച്ചിരുന്നു.

മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിക്കുന്നതോ, ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതോ തെറ്റാണ് എന്നല്ല പറഞ്ഞ് വരുന്നത്. മറിച്ച്കളി കാണാൻ ടിക്കറ്റ് വാങ്ങിക്കാൻ വരുന്ന ഒരു ആൾക്കൂട്ടമാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്ന കാഴ്ചപ്പാടാണ് മാനേജമെന്റ്റ് മാറ്റേണ്ടത്. ഈ ബുദ്ധിയും തന്ത്രവുമൊക്കെ ട്രാൻസ്ഫർ വിപണിയിൽ കൂടി കാണിക്കണമെന്നാണ് അഭിപ്രായം.

നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിനെ തുടർന്ന് മത്സരം ബഹിഷ്ക്കരിക്കുമെന്ന് ചില ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കൂടാതെ ടിക്കറ്റ് വിൽപന ആദ്യ മണിക്കൂറുകളിൽ അത്ര സജീവമല്ലായിരുന്നു. ഇതോട് കൂടിയാണ് ഇടഞ്ഞ ആരാധകരെ ചാക്കിലാക്കാൻ നോഹയെ ഉപയോഗിച്ച് ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ടീം ഇത്തരത്തിലൊരു നീക്കം നടത്തിയത്.

ഡിഫൻഡറെ സ്‌ട്രൈക്കറാക്കും?; ഫോർമേഷൻ മാറ്റും; എട്ടാം അങ്കത്തിനുള്ള സൂചന നൽകി സ്റ്റാറേ

എന്ത് കഷ്ടമിത്; സസ്‌പെൻഷൻ ഭീഷണിയിൽ ബ്ലാസ്റ്റേഴ്സിന്റെ യുവതാരം