അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ്. എന്നാൽ ആ വികാരത്തിനപ്പുറം യാഥാർഥ്യത്തിലേക്ക് വരുമ്പോൾ ഈ സീസണിൽ ലൂണ ആരാധകരുടെ പ്രതീക്ഷ കാത്തോ എന്ന് ചോദിച്ചാൽ നെറ്റി ചുളിക്കേണ്ടി വരും. ഒരുപക്ഷെ ലൂണയുടെ ബ്ലാസ്റ്റേഴ്സിലെ അവസാന സീസണായിരിക്കുമോ എന്ന് സംശയിക്കുന്ന ശാരീരിക ഘടനയാണ് ലൂണയുടേത്.
കഴിഞ്ഞ 3 സീസണുകളിൽ കണ്ട ലൂണയെ അല്ല നമ്മളീ സീസണിൽ കാണുന്നത്. ലൂണ ഇത്രയും കാലം ടീമിന് നൽകിയ സംഭവനകൾ വലുതാണ്..പക്ഷെ ഇന്നത്തെ മത്സരത്തിൽ തീരെ നിറം മങ്ങിപ്പോയി ലൂണ. ബംഗളുരുവിനെതിരെ കോർണർ കിക്ക് പോലും കൃത്യമായി എക്സിക്യൂട്ട് ചെയ്യാൻ കഴിയാത്ത ലൂണയുടെ ശരീര പ്രകൃതവും എല്ലാം മതിയായത് പോലെയാണ്.
ഗോവയ്ക്കതിരായ മത്സരത്തിൽ ലൂണ ചത്ത് കളിച്ചെങ്കിലും ബംഗളുരുവുമായുള്ള മത്സരത്തിലേക്ക് വരുമ്പോൾ ഒരു ക്രിയേറ്റിവ് നീക്കം ലൂണയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല എന്നതിനപ്പുറം എല്ലാം മടുത്തു എന്ന രീതിയിലുള്ള ശരീര ഭാഷയാണ് ലൂണയുടേത്.
ലൂണയുടേത് മാത്രമല്ല, മുന്നേറ്റ നിരയിൽ നോവയും ജീസസും നിസ്സഹരായി എല്ലാം അവസാനിച്ചതിന്റെ മട്ടിലാണ് കളിക്കുന്നത്. സൈഡ് ബെഞ്ചിൽ ആക്രോശിച്ചിരുന്ന പരിശീലകൻ സ്റ്റാറേയും ഇന്നത്തെ മത്സരത്തിൽ എല്ലാ കൈവിട്ട രീതിയിലുള്ള മുഖ ഭാവത്തിലാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ചുരുക്കി പറഞ്ഞാൽ പരിശീലകരിലും കളിക്കാരിലും പ്രതീക്ഷ നഷ്തമായിരിക്കുന്നു എന്നത് തന്നെയാണ് അവരുടെ മുഖ ഭാവങ്ങൾ വ്യക്തമാക്കുന്നത്. ഇനി ഈ സീസണിൽ ഒരു തിരിച്ച് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ച് വരവ് പോലും സംശയമാണ്.