ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ ചെന്ന് വീഴ്ത്താൻ ഒരുങ്ങുകയാണ് ചെന്നൈയിൻ എഫ്സി.
ചിരവൈരികളുടെ പോരാട്ടമായതിനാൽ ആവേശം നിറഞ്ഞ ഉഗ്രൻ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം ഇതുവരെ ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മുൻതൂക്കം ഏത് ക്ലബ്ബിനാണ് എന്ന് നമുക്ക് നോക്കാം.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 19 തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ചെന്നൈയിൻ എഫ്സി മത്സരങ്ങൾ അരങ്ങേറിയിട്ടുള്ളത്. അതിലെ 8 മത്സരങ്ങൾ സമനിലയിലാണ് കലാശിച്ചത്.
5 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ, 6 മത്സരങ്ങളിൽ വിജയം നേടിയത് ചെന്നൈയിൻ എഫ്സിയാണ്. ഈ സീസണിൽ നടന്ന ആദ്യ പാദ ലീഗ് മത്സരത്തിൽ സമനിലയായിരുന്നു ഫലം.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :