ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനെ വരവേൽക്കാൻ ഐഎസ്എൽ ആരാധകർ ഒരുങ്ങുകയാണ്. സെപ്റ്റംബർ മാസം അവസാനം മുതൽ ആരംഭിക്കുന്ന ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അടുത്ത വർഷം ഏപ്രിൽ മാസത്തോടെയാണ് അവസാനിക്കുന്നത്.
പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രീസീസൺ പരിശീലനത്തിനു വരാൻ തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്റ്റേഡിയത്തിലെ പിന്തുണയും സ്റ്റേഡിയത്തിലെ അന്തരീക്ഷം എങ്ങനെയാണെന്നതിനെ കുറിച്ചും സംസാരിക്കുകയാണ്.
“ഞങ്ങൾക്ക് സ്റ്റാൻഡുകളിൽ നിന്ന് അവിശ്വസനീയമായ പിന്തുണയുണ്ട്. സ്റ്റേഡിയം എല്ലായിപ്പോഴും നിറഞ്ഞിരിക്കും. ബഹളം കാരണം കളിക്കാരുമായി ആശയവിനിമയം സാധ്യമല്ല, ഒരുപക്ഷേ വിങ് പൊസിഷനിൽ കളിക്കുന്ന അടുത്തുള്ളവർക്ക് മാത്രം ഞാൻ പറയുന്നത് കേൾക്കാം, അത്രയും മികച്ച അന്തരീക്ഷമാണ് ആരാധകർ സൃഷ്ടിക്കുന്നത്.” – ഇവാൻ ആശാൻ പറഞ്ഞു.
കൊച്ചിയിലെ പ്രീസീസൺ പരിശീലന ശേഷം കൊൽക്കത്തയിൽ ഡ്യൂറണ്ട് കപ്പ് കളിക്കുവാൻ പോകുന്ന ടീം യു എ ഇ യിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞ് സെപ്റ്റംബർ മാസം അവസാനമാണ് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ എത്തുക. ഇത്തവണയും കിരീടം നേടുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും.