in ,

LOVELOVE LOLLOL

ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത് എന്താണെന്ന് വെളിപ്പെടുത്തി ഇവാൻ ആശാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവക്കെതിരെ നടന്ന എവേ മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്. 3-1 സ്കോറിനു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ട മത്സരത്തിന് ശേഷം പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളോട് ഇവാൻ വുകോമനോവിച് സംസാരിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവക്കെതിരെ നടന്ന എവേ മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.

3-1 സ്കോറിനു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ട മത്സരത്തിന് ശേഷം പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളോട് ഇവാൻ വുകോമനോവിച് സംസാരിച്ചു. ഗോവക്കെതിരെ രണ്ടാം പകുതിയിൽ തങ്ങൾ കാഴ്ച വെച്ച കളി ഇനിയുള്ള മത്സരങ്ങളിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇവാൻ പറഞ്ഞത്.

“ഞങ്ങൾക്ക് മുന്നിൽ ഇനി ആറ് മത്സരങ്ങൾ ഉണ്ട്, എഫ്സി ഗോവക്കെതിരെ രണ്ടാം പകുതിയിൽ യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ കളിച്ചതുപോലെ ആ മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, രണ്ടാമതൊന്ന് ആലോചിക്കാതെ കളിക്കുക, എന്നിട്ട് അവസാനം ഫലം എന്താകുമെന്ന് കാണാം.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരെയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിനെ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊമ്പൻമാർ അടിതെറ്റിയ മത്സരത്തിലെ കണക്കെടുപ്പ് ഇതാ..

ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടി.. സൂപ്പർ താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ല