കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പിൽ പങ്കെടുക്കാൻ വന്ന താരമാണ് നൈജീരിയൻ മുന്നേറ്റതാരം ജസ്റ്റിൻ ഓജോക ഇമ്മാനുവൽ. താരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കരാർ നൽകിയതായുള്ള സൂചനകൾ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നൽകിയിരുന്നു.
എന്നാൽ ജസ്റ്റിന് ഏത് രീതിയിലുള്ള കരാറാണ് നൽകിയതെന്നോ കരാറിന്റെ ഘടന എന്തെന്നോ എന്ന കാര്യം വ്യക്തമല്ല. അതിനാൽ തന്നെ താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുമോ? താരം ബ്ലാസ്റ്റേഴ്‌സിനായി ഐഎസ്എൽ കളിക്കുമോ എന്ന കാര്യമോ ഒന്നും വ്യക്തമല്ല.
എന്നാൽ കഴിഞ്ഞ ദിവസം താരത്തെ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതായി റിപ്പോട്ടുകൾ വന്നിരുന്നു. താരത്തെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്.
എന്നാൽ ഡ്യുറണ്ട് കപ്പ് മാത്രമല്ല താരം ബ്ലാസ്റ്റേഴ്‌സിനായി ഐഎസ്എല്ലിൽ തന്നെ കളിക്കാനുള്ള സാധ്യതകൾ ഏറെയാണ്. കാരണം ജസ്റ്റിൻറെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ‘ഓക്കേ’യാണെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനെ ഉദ്ധരിച്ച് സ്പോർട്സ് ക്യു റിപ്പോർട്ട് ചെയ്യുന്നു.
ഇവാൻ ആശാൻ താരത്തിൽ തൃപ്തനായതാണ് താരത്തെ ഡ്യുറണ്ട് കപ്പിൽ ഉൾപ്പെടുത്താൻ കാരണം. പ്രൊഫഷണൽ ഫുട്ബോളിൽ വലിയ പരിചയ സമ്പത്ത് ഇല്ലാത്ത ഈ 20 കാരന് പരിചയ സമ്പത്ത് നേടിയെടുക്കാനാണ് താരത്തെ ഡ്യുറണ്ട് കപ്പിൽ ഉൾപ്പെടുത്തിയത്. ഡ്യുറ ണ്ട് കപ്പിലെ താരത്തിന്റെ മികവ് പരിശോധിച്ച ശേഷമായിരിക്കും ഇവാൻ ആശാൻ താരത്തിന് ഐഎസ്എല്ലിലേക്ക് പച്ചക്കൊടി കാണിക്കുക.