in , , , ,

AngryAngry CryCry LOLLOL OMGOMG LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് കുപിതനായി സ്റ്റാറേ

മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നടന്ന ടീം മീറ്റിങ്ങിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങളെ സ്റ്റാറേ ശക്തമായി വിമർശിക്കുന്നത് കാണാം. ലൂണയുൾപ്പെടെയുള്ള താരങ്ങൾ തല താഴ്ത്തി നിൽക്കുന്നതും പ്രസ്തുത വിഡിയോയിൽ കാണാം.

ബംഗളുരുവുമായുള്ള മത്സര പരാജയത്തിന് പിന്നാലെ താരങ്ങളോട് കുപിതനായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കേൽ സ്റ്റാറേ. സ്വന്തം താരങ്ങളോടാണ് സ്റ്റാറേ കലിപ്പനായത്. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നടന്ന ടീം മീറ്റിങ്ങിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങളെ സ്റ്റാറേ ശക്തമായി വിമർശിക്കുന്നത് കാണാം. ലൂണയുൾപ്പെടെയുള്ള താരങ്ങൾ തല താഴ്ത്തി നിൽക്കുന്നതും പ്രസ്തുത വിഡിയോയിൽ കാണാം.

അതേ സമയം നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ പോയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും പിന്നെയും രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.

ഇന്നലെ തോറ്റതോടെ 11 കളിയിൽ നിന്ന് 11 പോയിന്റ്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകളും നിറം മങ്ങി തുടങ്ങിയിരിക്കുകയുമാണ്.

അതേ സമയം, സീസണിൽ ഇനി പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് കൃത്യമായ ഇടപെടൽ നടത്തേണ്ടതുണ്ട്.

ജീക്സണും ദിമിയുമല്ല; ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് കാരണം ആ വിദേശ താരത്തെ കൈവിട്ടത്…

“ട്രോളുന്നില്ല”, ട്രോളി ബംഗളുരു അഡ്മിൻ വരെ മടുത്ത്; ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതിൽ പരം നാണകേട് വരാനില്ല…