in , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

സച്ചിന്റെ ചോരുന്ന കൈകൾ; സ്റ്റാറേ നിർണായക മാറ്റത്തിനൊരുങ്ങിയേക്കും

ഒരിക്കൽ വലിയ വിമർശനം കേട്ടതിന് ശേഷമാണ് സച്ചിൻ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി സച്ചിൻ ആരാധകരുടെ ഹൃദയം കവർന്നത്. എന്നാൽ ഇത്തവണ സച്ചിന്റെ പിഴവ് മൂലം ബ്ലാസ്റ്റേഴ്സിന് നിർണായകമായ പോയിന്റുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ നിലവിൽ ഗോൾ കീപ്പിംഗ് പൊസിഷനിൽ മാറ്റം ആവശ്യമാണ്.

ഒരു താരത്തിന് കരിയറിൽ ഉയർച്ചകളും താഴ്ചകളുമുണ്ടാകും. പ്രകടനത്തിന്റെ കാര്യത്തിലും ഈ ഉയർച്ച – താഴ്ചകളും സ്വാഭാവികമാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് നിലവിൽ ഈ താഴ്ച്ചയുടെ ഘട്ടത്തിലാണ്. ഇന്നത്തെ അടക്കം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സച്ചിന്റെ കൈ ചോരുന്നത് നമ്മൾ കണ്ടതാണ്.

ഒരിക്കൽ വലിയ വിമർശനം കേട്ടതിന് ശേഷമാണ് സച്ചിൻ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി സച്ചിൻ ആരാധകരുടെ ഹൃദയം കവർന്നത്. എന്നാൽ ഇത്തവണ സച്ചിന്റെ പിഴവ് മൂലം ബ്ലാസ്റ്റേഴ്സിന് നിർണായകമായ പോയിന്റുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ നിലവിൽ ഗോൾ കീപ്പിംഗ് പൊസിഷനിൽ മാറ്റം ആവശ്യമാണ്.

സോം കുമാർ, നോറ ഫെർണാണ്ടസ് എന്നിവർ അവസരം കാത്തിരിക്കുമ്പോൾ മൈക്കേൽ സ്റ്റാറേയ്ക്ക് ഈ പൊസിഷനിൽ മാറ്റം കൊണ്ട് വരാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭിപ്രായവും ഇത് തന്നെയാണ്.

നിലവിൽ സച്ചിൻ മോശം ഫോമിലാണ്. അതിനാൽ സോം കുമാറിനെയോ നോറ ഫെർണാണ്ടസിനെയോ പരീക്ഷിക്കണമെന്നാണ് ആരാധകരുടെയും അഭിപ്രായം.

ഇനി ഒക്ടാബോർ 21 ന് മൊഹമ്മദൻസ് എസ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. മൊഹമ്മദന്സിന്റെ തട്ടകത്തിലാണ് മത്സരം. ഈ മത്സരത്തിൽ സ്റ്റാറേ ഗോൾ കീപ്പിങ് പൊസിഷനിൽ മാറ്റം കൊണ്ട് വരാൻ സാധ്യതകളേറെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ വിജയം നിഷേധിച്ചത് റഫറി👀 അർഹതപ്പെട്ട പെനാൽറ്റിയല്ലേ ഇത്? വീഡിയോ..

വീണ്ടും റഫറിയുടെ മണ്ടത്തരം; ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത് രണ്ട് പോയിന്റ്, വീഡിയോ കാണാം…