in ,

അടുത്ത മത്സരത്തിൽ ലെസ്‌കോ ഉണ്ടാകുമോ? ആശാൻ പറയുന്നു..

നോർത്ത് ഈസ്റ്റിനെതിരെയുള്ള നിർണായകരമായ മത്സരത്തിൽ താരം കളിക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇതിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് അത്രയധികം ശുഭകരമായ അവസ്ഥയിലൂടെ അല്ല കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതൽ തളർത്തിയത് പരിക്കുകളായിരുന്നു.

ഗോവയ്ക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ റൈറ്റ് ബാക്ക് താരം സന്ദീപ് സിംഗ് ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് സ്ഥിതീകരിച്ചിരുന്നു.

അതുപോലെ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വലിയ അഭാവമായിരുന്നു ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച്. താരം പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നില്ല.

നോർത്ത് ഈസ്റ്റിനെതിരെയുള്ള നിർണായകരമായ മത്സരത്തിൽ താരം കളിക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇതിനുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ മാർക്കോ ലെസ്കോവിച്ച് കളിക്കാൻ സാധ്യതയുണ്ടെന്നും അന്തിമ തീരുമാനം മെഡിക്കൽ ടീമാണ് എടുക്കേണ്ടതുമെന്നുമാണ് പരിശീലൻ ഇവാൻ വുകമനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

“നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ലെസ്‌കോ തയ്യാറായേക്കാം, പക്ഷേ തീരുമാനം മെഡിക്കൽ ടീം എടുക്കും.” ഇവാൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.

ഷീൽഡ് കപ്പ് ലക്ഷ്യവെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ട് മത്സരത്തിലെ തോൽവി വലിയൊരു തിരിച്ചടിയാണ് നൽകിയത്. അതുകൊണ്ടുതന്നെ ഞായറാഴ്ച നടക്കാൻ പോകുന്ന നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.

ഞായറാഴ്ച രാത്രി 7:30ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. മത്സരം തൽസമയം ഏഷ്യാനെറ്റ് പ്ലസിൽ കാണാം.

ബ്ലാസ്റ്റേഴ്സിനെ മറികടന്ന് എഫ്സി ഗോവ മുന്നോട്ട്, പ്ലേഓഫ് മറന്ന്

കേരള ബ്ലാസ്റ്റേഴ്സിന് ഇത് സുവർണ്ണാവസരം? നേടാനാകുമോ വിജയം?