in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബാംഗ്ലൂരുവിനെതിരെ തോറ്റെങ്കിലും ഒരു കാര്യത്തിൽ സന്തോഷമുണ്ടെന്ന് ഇവാൻ വുകോമനോവിച്..

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നുവെന്നും അത് മത്സരത്തിന്റെ ചില ഭാഗങ്ങളിൽ കാണാനായതിൽ സന്തോഷമുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നുവെന്നും അത് മത്സരത്തിന്റെ ചില ഭാഗങ്ങളിൽ കാണാനായതിൽ സന്തോഷമുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരം പരാജയപ്പെട്ടെങ്കിലും മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരത്തിലെ തന്റെ ടീമിന്റെ പോസിറ്റീവ് വശങ്ങളെ കുറിച്ചു പറഞ്ഞു.

“ഇതൊരു നല്ല മത്സരമായിരുന്നു, മത്സരം നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. ഇന്ന് രാത്രി മിക്ക ഭാഗങ്ങളിലും ഞങ്ങൾ മത്സരം നിയന്ത്രിച്ചു.”

“കൂടാതെ ചില പാറ്റേണുകളും ചലനങ്ങളും ഉപയോഗിച്ച് ഞങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പിച്ചിൽ കണ്ടതിൽ ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ സന്തോഷിച്ചു. അവസാന മൂന്നാം ഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾക്കൊപ്പം മികച്ച ഗുണനിലവാരവും ഉണ്ടായിരുന്നു, പക്ഷേ ആ ലാസ്റ്റ് ടച്ച് ഉണ്ടായിരുന്നില്ല.”

ഒരു പോയന്റ് അകലെ പ്ലേഓഫ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ ശക്തരായ മോഹൻ ബഗാനെയും, ഹൈദരാബാദിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

അവർ മികച്ച ടീമാണ്, അതിനാൽ മത്സരം കടുപ്പമേറിയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

പി.എസ്.ജിക്കുള്ളിൽ പ്രശ്നങ്ങൾ;മെസ്സി ബാഴ്‌സലോണയിലെക്കോ…?