in ,

ബ്ലാസ്റ്റേഴ്‌സ് നൽകിയത് പുത്തൻ ദീർഘകരാർ, സൂപ്പർ താരം പറയുന്നു?

2021-ൽ ഇന്ത്യൻ ആരോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ടീമിലേക്ക് കൊണ്ടുവന്ന യുവ താരമാണ് ഹോർമിപാം. ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ യുവ ഡിഫെൻഡർ പിന്നീടങ്ങോട്ട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറി.

2021-ൽ ഇന്ത്യൻ ആരോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ടീമിലേക്ക് കൊണ്ടുവന്ന യുവ താരമാണ് ഹോർമിപാം. ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തിയ യുവ ഡിഫെൻഡർ പിന്നീടങ്ങോട്ട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറി.

എന്തായാലും ഹോർമിപാമുമായുള്ള കരാർ നാല് വർഷത്തേക്ക് കൂടി നീട്ടി 2027 വരെയുള്ള കരാറിൽ താരം കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായി ഒപ്പ് വെച്ചത് ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു.

ഈയൊരു കരാർ പുതുക്കലിനെ കുറിച്ച് തന്റെ മനസ്സ് തുറന്ന ഹോർമിപാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫാമിലിയോടൊപ്പമുള്ള ഓരോ നിമിഷവും താൻ ആസ്വദിച്ചുവെന്നും ഇനിയും കൂടുതൽ മെച്ചപ്പെട്ട സംഭാവനകൾ ടീമിന് നൽകാനാകുമെന്ന പ്രതീക്ഷയും പങ്ക് വെച്ചു.

“കേരള ബ്ലാസ്റ്റേഴ്‌സ് പോലൊരു ക്ലബിനെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. എന്നിൽ വിശ്വസിച്ചതിനും എന്നെ പിന്തുണച്ചതിനും ക്ലബ്ബിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിലുള്ള അവരുടെ ആത്മവിശ്വാസം കൂടുതൽ മെച്ചപ്പെടുത്താൻ എന്നെ പ്രചോദിപ്പിക്കുന്നു.”

“കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തോടൊപ്പമുള്ള എന്റെ സമയം എനിക്ക് ഒരുപാട് മികച്ച ഓർമ്മകൾ സമ്മാനിച്ചു, മുന്നോട്ട് പോകുമ്പോൾ എന്റെ ടീമംഗങ്ങൾക്കും ക്ലബിനുമൊപ്പം അത്തരം നിരവധി നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഹോർമിപാം പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രതിരോധം കാത്ത ഹോർമിപാം ഇന്ത്യൻ ദേശീയ ടീമിലേക്ക് ഉൾപ്പടെ ഇടം നേടി ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്.

ബ്രെയിസ് മിറാൻഡയെ പൊക്കാൻ അവസാന അടവ് പയറ്റി ഒഡിഷ?ബ്ലാസ്റ്റേഴ്സിന്റെ പ്രതികരണം എന്തായിരിക്കും??

ടീമിൽ നിന്ന് പുറത്തായതിന് കാരണമുണ്ട്, തുറന്നുപറഞ്ഞ് രാഹുൽ കെപി..