UK ആസ്ഥാനമാക്കി പ്രവർത്തനം നടത്തുന്ന ഡാറ്റ പവയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് ഔദ്യോഗിക പങ്കാളിത്തം. കായിക രംഗത്തെ വിദഗ്ധ വിപണന സേവനങ്ങൾ നൽകുന്ന ഡാറ്റ പവ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലൈവ് മാർക്കറ്റിങ് മൂല്യം നിർണായ എഞ്ചിനായും പ്രവർത്തനം നടത്തും. ഡാറ്റ പോവയുമായി ഉള്ള പങ്കാളിത്തം കായിക രംഗത്തെ നിക്ഷേപങ്ങളും മർക്കറ്റിങ്ങും കൈ മാറ്റവും എല്ലാം കൂടുതൽ ലാഭകരമാക്കാൻ സഹായിക്കും.
ഡാറ്റ പവയുമായി പങ്കാളിത്ത കരാർ ഒപ്പുവയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ് ആണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ മീഡിയ വിപണി മൂല്യം വ്യക്തമായി മനസിലാക്കാൻ ഡാറ്റാ പവയുമായി ഉള്ള ബന്ധം ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കും. ടിവി ബ്രോഡ്കാസ്റ്റിങ് മൂല്യം, വീഡിയൊ ഇമേജ് മൂല്യം അങ്ങനെ എല്ലാം റാങ്ക് ചെയ്യുവാൻ ഡാറ്റ പവ സഹായകമാണ്. ടീം ബ്രാൻഡ് ലോഗോ പതിച്ച ഓരോ ചിത്രങ്ങളുടെ മൂല്യം പോലും ഇവർ കണക്കാക്കും. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് തുടങ്ങി നൂതന സാങ്കേതിക വിദ്യകൾ എല്ലാം ഇവർ കണക്കാക്കുന്നു
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ വളരെ സന്തോഷത്തോടെയാണ് ഡേറ്റാ പവയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഡേറ്റാപവയുടെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ ഫ്‌ളിന്‍ പറഞ്ഞു.
“പവ ഇന്‍ഡെക്‌സ് പ്ലാറ്റ്‌ഫോം, ഞങ്ങളുടെ മീഡിയ മൂല്യനിര്‍ണയ സാങ്കേതികവിദ്യ എന്നിവയിലൂടെ ടീമിന്റെ വിവരങ്ങള്‍, ഡേറ്റ, വിശകലനം എന്നിവ ഉറപ്പാക്കാന്‍ കഴിയും. ഈ വിവര ശേഖരം ടീമിന്റെ ബിസിനസ് വികസനത്തിനുള്ള അവസരങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യും”-അദ്ദേഹം പറഞ്ഞു.
ഡേറ്റാപവയുമായി സഹകരണത്തിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
“ഡിജിറ്റല്‍ രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് കെബിഎഫ്‌സി നേടിയത്. പുതിയ പങ്കാളിത്തം, ഞങ്ങളുടെ ആസ്തികള്‍ പ്രയോജനപ്പെടുത്തുന്നതിനും ക്ലബിന്റെ എല്ലാ പ്രധാന പങ്കാളികള്‍ക്കും മികച്ച മീഡിയ മൂല്യനിര്‍ണയം നടത്താനും സഹായകരമാവുമെന്നതിനൊപ്പം, ഈ രംഗത്തെ മറ്റു ടീമുകള്‍ക്കെതിരെ ഞങ്ങളൊരു നിര്‍ണായക നേട്ടം സൃഷ്ടിച്ചുവെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.