in , , , ,

CryCry OMGOMG

ലെസ്‌കോവിച്ചിന്റെ കാര്യം ‘ഓക്കേ’ അല്ല; താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്ത്

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ എഫ്സി ഗോവയെ നേരിടാനൊരുങ്ങുകയാണ്. നാളെ രാത്രി 7:30 ന് ഗോവയുടെ തട്ടകത്തിലാണ് മത്സരം. 13 മത്സരങ്ങളിൽ 25 പോയിന്റ്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.14 മത്സരങ്ങളിൽ നിന്നും 26 പോയിന്റ്റുമായി ഗോവ ആറാം സ്ഥാനത്താണ്. നാളെ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം ഉയരില്ല എങ്കിലും മൂന്നാം സ്ഥാനം സുരക്ഷിതമാക്കാനാവും.

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ എഫ്സി ഗോവയെ നേരിടാനൊരുങ്ങുകയാണ്. നാളെ രാത്രി 7:30 ന് ഗോവയുടെ തട്ടകത്തിലാണ് മത്സരം. 13 മത്സരങ്ങളിൽ 25 പോയിന്റ്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.14 മത്സരങ്ങളിൽ നിന്നും 26 പോയിന്റ്റുമായി ഗോവ ആറാം സ്ഥാനത്താണ്. നാളെ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം ഉയരില്ല എങ്കിലും മൂന്നാം സ്ഥാനം സുരക്ഷിതമാക്കാനാവും. ഗോവയ്ക്കാണെങ്കിൽ വിജയിച്ചാൽ നാലാം സ്ഥാനം വരെ എത്താനാവും.

അതിനാൽ തന്നെ ഇരുടീമുകളും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമായ ഈ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്ന വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ചിന്റെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് ആശങ്ക നൽകുന്ന വാർത്തകൾ പുറത്ത് വരുന്നത്. പരിക്ക് കാരണം മുംബൈയ്ക്കെതിരെ കളിക്കാതിരുന്ന ലെസ്‌കോവിച്ച് അടുത്ത 3 മൽസരങ്ങളിലും കളിച്ചേക്കില്ല എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

കാഫ് ഇഞ്ചുറിയേറ്റ താരത്തിന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അടുത്ത 3 മത്സരങ്ങളിലും കളിക്കാനായില്ല എങ്കിൽ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. ലെസ്‌കോയുടെ പകരക്കാരനായി സ്പാനിഷ് താരം വിക്ടർ മോങ്കിൽ ഉണ്ടെങ്കിലും മോങ്കിലിന് ഇത് വരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

മുംബൈയ്ക്കെതിരായ അവസാന മത്സരത്തിൽ ലെസ്കോവിച്ചിന് പകരമിറങ്ങിയ മോങ്കിലിന് പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഗോവയ്ക്കെതിരെ ലെസ്‌കോയുടെ അഭാവത്തിൽ മോങ്കിൽ ഇറങ്ങുമ്പോൾ ആരാധകർ ആശങ്കയിലാണ്.

ചെന്നൈയിനെ നേരിടാൻ മോഹൻ ബഗാൻ ഇന്ന് മറീന അറീനയിൽ?

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണിയുമായി ഗോവൻ ആരാധകർ..