in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത??ദിമിത്രിയോസ് തിരികെ ടീമിനോടൊപ്പം പരിശീലനത്തിൽ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുഎഇ പ്രീ സീസൺ ടൂറിന് ശേഷം തിരികെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. യുഎഇയിൽ കഴിഞ്ഞതവണത്തേത് പോലെ പ്രീസീസൺ പരിശീലനം സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വിജയങ്ങളുമായാണ് മടങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുഎഇ പ്രീ സീസൺ ടൂറിന് ശേഷം തിരികെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. യുഎഇയിൽ കഴിഞ്ഞതവണത്തേത് പോലെ പ്രീസീസൺ പരിശീലനം സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വിജയങ്ങളുമായാണ് മടങ്ങുന്നത്.

യുഎഇ പ്രീസീസൺ ടൂറിലെ ആദ്യ മത്സരത്തിൽ അൽ വാസലിനോട് ആറ് ഗോളുകൾക്ക് തകർന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള സൗഹൃദമത്സരങ്ങളിൽ തുടർച്ചയായി രണ്ടു വിജയങ്ങൾ സ്വന്തമാക്കി. അൽ ജസീറ അൽ ഹംറ എന്ന യുഎഇ ഡിവിഷൻ വൺ ക്ലബ്ബിനെതിരെ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയാണ് തിരികെ കൊച്ചിയിലേക്ക് മടങ്ങുന്നത്.

അൽ ജസീറ അൽ ഹംറ ടീമിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരത്തിനുള്ള സ്ക്വാഡിനോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് വാംഅപ്പ് പരിശീലനം നടത്തിയിരുന്നു. പരിക്കിന്റെ പിടിയിലായ താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പമുള്ള പ്രി സീസൺ ടൂർ നഷ്ടമായിട്ടുണ്ട്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനോടൊപ്പം താരം വാംഅപ്പ് ചെയ്യുന്നതിനാൽ പരിക്കിൽ നിന്നും താരം പെട്ടെന്ന് തിരികെ വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഉദ്ഘാടനം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ദിമിത്രിയോസ് ടീമിൽ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മെഡിക്കൽ ടീമിന്റെ അനുവാദം ലഭിച്ചതിനുശേഷം മാത്രമായിരിക്കും ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിക്കുക.

ഇന്ത്യയിൽ ആദ്യമായി വാർ സംവിധാനം വരുന്നു?, ആക്കാംക്ഷയോടെ ആരാധകർ…

ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാൻ തിരിച്ചടി ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആശാൻ വരില്ല