in , ,

LOVELOVE

സ്വയം മുറിവുണ്ടാക്കി വേദനിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം നിഖിലേട്ടൻ; കാണാതെ പോകരുത് ഈ കെരുതൽ

ഒരു പാചകക്കാരന് ഉപ്പും കർപൂരവുമൊന്നും നൽകാതെ സദ്യയുണ്ടാക്കണമെന്ന് പറയുമ്പോൾ ആ സദ്യയിൽ ഭക്ഷണങ്ങൾക്ക് രുചികൾ കൃത്യമാകുമെന്ന് പ്രതീക്ഷിക്കാൻ പാടില്ലല്ലോ. സ്റ്റാറേ എന്ന പാചകക്കാരനുള്ള ഉപ്പും മുളകുമൊന്നും മാനേജമെന്റ് നൽകിയിട്ടില്ല. എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ പന്ത് തട്ടുന്നു എങ്കിൽ അതിനുള്ള മുഴുവൻ മാർക്കും സ്റ്റാറെയ്ക്ക് മാത്രമാണ്.

‘ ഈ തോൽവി വളരെയധികം വേദനിപ്പിക്കുന്നു. നമ്മുടെ ടീം എല്ലാം നൽകിയിരുന്നു. ഇതിനേക്കാൾ മികച്ചത് നമ്മൾ അർഹിച്ചിരുന്നു.പക്ഷേ താരങ്ങളോട് എനിക്ക് പറയാനുള്ളത് തല ഉയർത്തി നടക്കുക എന്നതാണ്. നമ്മൾ കൂടുതൽ കരുത്തോടെ ഒന്നിച്ച് മുന്നോട്ടു നടക്കും’ ബെംഗളൂരുവുമായുള്ള മത്സരത്തിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറ്കടർ നിഖിൽ ഭരത്വാജ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ച കുറിപ്പാണത്. എന്നാൽ ഈ കുറിപ്പ് കാണുമ്പോൾ പെട്ടെന്ന് മനസിലേക്ക് ഓടിവന്നത് ടോം ആൻഡ് ജെറി എന്ന കാർട്ടൂണിൽ സ്വന്തം വാല് മുറിച്ച ശേഷം ജെറിയെ നോക്കി കരയുന്ന ടോമിനെയാണ്.

പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റാണ്. മൈക്കേൽ സ്റ്റാറേ ടീമിനെ നല്ല പോലെ പരിശീലിപ്പിക്കുന്നുണ്ട്. ബംഗളുരുവിനെതിരെ സ്റ്റാറേയുടെ ഫോർമേഷൻ നല്ല പോലെ ഫലിച്ചിട്ടുമുണ്ട്. വ്യക്തിഗത പിഴവുകളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടാൻ കാരണം. എന്നാൽ സ്റ്റാറേ മികച്ച രീതിയിൽ ടീമിനെ പരിശീലിപ്പിക്കുമ്പോൾ അതിനനുസരിച്ചുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് ടീമിലെത്തിച്ചോ എന്നത് പ്രധാന ചോദ്യമാണ്.

ഒരു പാചകക്കാരന് ഉപ്പും കർപൂരവുമൊന്നും നൽകാതെ സദ്യയുണ്ടാക്കണമെന്ന് പറയുമ്പോൾ ആ സദ്യയിൽ ഭക്ഷണങ്ങൾക്ക് രുചികൾ കൃത്യമാകുമെന്ന് പ്രതീക്ഷിക്കാൻ പാടില്ലല്ലോ. സ്റ്റാറേ എന്ന പാചകക്കാരനുള്ള ഉപ്പും മുളകുമൊന്നും മാനേജമെന്റ് നൽകിയിട്ടില്ല. എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ പന്ത് തട്ടുന്നു എങ്കിൽ അതിനുള്ള മുഴുവൻ മാർക്കും സ്റ്റാറെയ്ക്ക് മാത്രമാണ്.

ജീക്സൺ സിംഗിനെ വിറ്റു എന്നത് മാത്രമല്ല, അതിന് പകരം നല്ലൊരു ഡിഫൻസീവ് മിഡ്ഫീൽഡറെ ബ്ലാസ്റ്റേഴ്‌സ് വാങ്ങിച്ചില്ല. നല്ലൊരു റൈറ്റ് ബാക്ക്. റൈറ്റ് വിങ്ങർ,,ഇത്തരത്തിൽ പല പൊസിഷനുകളിലേക്കും താരങ്ങളെ സ്വന്തമാകാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് സോഷ്യൽ മീഡിയയിൽ കിടന്ന് വേദനിക്കുന്നത് എന്നത് യാതൊരു യുക്തിയുമില്ലാത്ത കാര്യമാണ്.

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സിസ്റ്റത്തിൽ വളരുന്ന താരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് പറയുമ്പോഴും ഇപ്പോഴും പല പൊസിഷനുകളിൽ ആ സിസ്റ്റത്തിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബിന് സാധിച്ചിട്ടില്ല എന്നത് വാസ്തവകരമാണ്.

മാനേജമെന്റിന് പോലും ഇല്ലാത്ത ആത്മാർത്ഥത; സ്റ്റാറെയുടെ പുതിയ വീഡിയോ പുറത്ത്; ഏറ്റെടുത്ത് ആരാധകർ

സന്തോഷ വാർത്ത; എംഎസ്എൻ സഖ്യം വീണ്ടും ഒരുമിക്കുന്നു