സീസണിൽ കളിച്ച എട്ട് മത്സരങ്ങളിൽ രണ്ട് വിജയവും രണ്ട് സമനിലയും നാല് വമ്പൻ തോൽവികളും ഏറ്റുവാങ്ങി പോയ്ന്റ്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മോശം ഫോമിലുള്ള ക്ലബ്ബിനെ ആരാധകർ പലരും കൈവിട്ട മട്ടാണ്. ഹൈദരാബാദിനെതിരെയുള്ള അവസാന ഹോം മത്സരത്തിൽ കൊച്ചിയിൽ ആരാധകരുടെ എണ്ണവും കുറഞ്ഞിരുന്നു. എന്നാൽ മോശം പ്രകടനത്തിനിടയിലും ഇതൊന്നും നന്നാക്കാൻ മനസില്ലെന്ന ഭാവമാണ് മാനേജ്‌മെന്റിന്.
കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ്സി സിഇഒ അഭിക് ചാറ്റർജി ഒരു വമ്പൻ ലേഖനവുമായി ആരാധകരെ അഭിസംബോധനം ചെയ്തിരുന്നു. ആരാധകരുടെ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നതോടെയാണ് വമ്പൻ ലേഖനവുമായാണ് അഭിക് എത്തിയത്. എന്നാൽ അഭിക്കിന്റെ ഈ ലേഖനത്തിൽ ആരാധകർ കൂടുതലൊന്നും പ്രതീക്ഷക്കേണ്ട എന്ന സൂചന കൂടിയുണ്ട്.
നിലവിൽ ഡിഫൻസീവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് പൊസിഷനുകളിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഒരു റീ-സ്റ്റാർട്ട് എന്ന രീതിയിലെങ്കിലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ അഭിക്കിന്റെ മുഴുനീള ലേഖനത്തിൽ ജനുവരി എന്ന വാക്ക് പോലുമില്ല. അതിനാൽ ജനുവരിയിൽ ഒരു സൈനിങ് നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതില്ല.. നടന്നാൽ നടന്നു..അത്ര മാത്രം..അമിത് പ്രതീക്ഷ വേണ്ട.
നേരത്തെ ഡയറ്കടർ നിഖിൽ ഭരത്വാജ് എഴുതിയിരുന്നത് പോലെയുള്ള മുഴുനീള ലേഖനം തന്നെയാണ് അഭിക്കിന്റേതും. ഒട്ടനവധി വാഗ്ദാനങ്ങൾ ഉണ്ടെന്നല്ലാതെ പ്രത്യക്ഷമായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇടപെടൽ നടത്തുമെന്ന കാര്യം പോലും കൃത്യമായി പ്രതിപാദിക്കുന്നില്ല. സുപ്രധാന പൊസിഷനുകളിൽ കൃത്യമായ ആളുകളെ കൊണ്ട് വരാതെ എങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത് എന്ന കാര്യം വ്യക്തമല്ല.
ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിൽ ചില കമന്റ്റ് തൊഴിലാളികൾ ചെയ്യുന്ന രീതിയിലുള്ള മൂന്നാം കിട കമന്റുകളും എക്‌സിലെ അഭിക്കിന്റെ പ്രസ്തുത പോസ്റ്റിന് താഴെ കാണാം. ഡിപി നോക്കി ആളുകളെ വിലയിരുത്തുന്ന രീതിയിലും ചോദ്യങ്ങൾ ചോദിക്കരുതെന്ന രീതിയിലുള്ള കമന്റുകളും അഭിക്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.