in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വീണ്ടും മാറ്റം; ഒരു താരത്തെ സ്‌ക്വാഡിൽ നിന്നൊഴിവാക്കി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് സമീപകാലത്തായി തങ്ങളുടെ സ്‌ക്വാഡിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. അതിന്റെ ഭാഗമായി ഒരു താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സമീപകാലത്തായി തങ്ങളുടെ സ്‌ക്വാഡിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. അതിന്റെ ഭാഗമായി ഒരു താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ ഗോൾ കീപ്പർ മുഹമ്മദ് ജസീനെയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. ജസീന് പകരം ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ടീമിന്റെ ഗോൾ കീപ്പർ അൽ സാബിത്തിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ സച്ചിൻ സുരേഷിന് പരിക്കേറ്റ സാഹചര്യത്തിലാണ് ജസീനെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തി ദിവസങ്ങൾക്കകമാണ് ജസീനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി അൽ സാബിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്.

എന്നാൽ ജസീനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിൽ ആകെ 30 താരങ്ങളെ മാത്രമാണ് രജിസ്റ്റർ ചെയ്യാനാവുക. അത് കൊണ്ടാവാം പുതിയ ഗോൾ കീപ്പറെ ഉൾപ്പെടുത്തിയപ്പോൾ ഒരാളെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്.

അതേ സമയം നേരത്തെ പരിക്കേറ്റ ടീമിന്റെ പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കിൽ നിന്നും തിരിച്ച് വരവ് അറിയിച്ചിട്ടുണ്ട്. താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കാം.

https://x.com/kbfcxtra/status/1852935434038390930

മികച്ച സൈനിംഗുകൾ; ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഇടംപിടിച്ച് രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ചീറ്റിപ്പോയി🥲 കൊടുത്തതിനും ഇരട്ടിയാണ് വാങ്ങിയത്..