വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കുവാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ രണ്ടു മത്സരത്തിൽ തന്നെ അടി തെറ്റി. നാട്ടുകാരായ ഗോകുലം കേരള മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയപ്പോൾ ചിരവൈരികളായ ബാംഗ്ലൂരു എഫ്സിയുടെ റിസർവ് ടീമിനോടാണ് ബ്ലാസ്റ്റേഴ്സ് തോൽവിയോളം പോന്ന സമനില വഴങ്ങേണ്ടി വന്നത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കേരളത്തിൽനിന്നുള്ള ഐ ലീഗ് ടീമായ ഗോകുലം കേരള ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടിയതിനാൽ ബാക്കി ടീമുകളുടെ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇന്ന് നടന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് മത്സരത്തിൽ നോർത്തീസ്റ്റ് യൂണിറ്റഡ് വിജയം നേടി മികച്ച രണ്ടാം സ്ഥാനക്കാരിൽ ഇടം നേടാൻ ഒരുങ്ങുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി ഇന്ന് ഡ്യുറണ്ട് കപ്പിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.
ആറു ഗ്രൂപ്പുകളിൽ നിന്നുമുള്ള ഒന്നാം സ്ഥാനക്കാരെ കൂടാതെ 6 ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച രണ്ട് സ്ഥാനക്കാർക്ക് മാത്രമേ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടാനാവൂ. ഗോകുലം കേരള ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ രണ്ടാം സ്ഥാനത്ത് എത്തി അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടാൻ ആവുമെന്ന് പ്രതീക്ഷയിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം നേടിയതോടെ പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടവന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരിടുന്നത്. ഡ്യൂറന്റെ കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്ക് ശേഷം ടൂറിന്റെ ഭാഗമായി യുഎഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് യു എ ഇ പ്രോ ലീഗ് ടീമുകളുമായി സംഘടിപ്പിച്ചിട്ടുള്ളത്.