in ,

LOLLOL CryCry LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പുഷ്പ മടങ്ങി വരുന്നു?ട്രാൻസ്ഫർ റൂമർ പുറത്ത്!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഐഎസ്എൽ ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ കൊണ്ടുവന്ന് ടീമിലെ ഓരോ പൊസിഷനും ശക്തമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഐഎസ്എൽ ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ കൊണ്ടുവന്ന് ടീമിലെ ഓരോ പൊസിഷനും ശക്തമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കളിച്ച നിരവധി ഇന്ത്യൻ വിദേശ താരങ്ങൾ ഇതിനകം ടീം വിട്ടിട്ടുണ്ട്. വിദേശ താരങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരങ്ങളും ഈ ഒരു ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

2021-2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി കളിച്ച ബോസ്നിയൻ സെന്റർ ബാക് താരമായ എനസ് സിപോവിച്ചിനെ സ്വന്തമാക്കാൻ ഒരു ഐഎസ്എൽ ക്ലബ്ബ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന അൽ ജഹ്റ ടീമിന് വേണ്ടി നിലവിൽ കളിക്കുന്ന 32-വയസുകാരനായ എനസ് സിപോവിചിനെ സ്വന്തമാക്കാൻ മുന്നോട്ടുവന്ന ഐഎസ്എൽ ക്ലബ്ബ് ഏതാണെന്ന് എന്നതിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല. താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ക്ലബ്ബിന് താരത്തിന്റെ സൈനിങ് കൂടി വിജയകരമായി പൂർത്തിയാക്കാൻ കഴിയുമോ എന്ന് നോക്കികാണാം.

തലൈവർ തിരുമ്പി വന്താച്?ഇത് താൻ നായകൻ ആട്ടം??

കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ടീമിനെതിരെ ചതിച്ചെന്ന് ട്രോളുകൾ? മണ്ടത്തരങ്ങൾ സംഭവിച്ചു..