in , ,

LOVELOVE LOLLOL OMGOMG

11 കളിയിൽ നേടിയത് 10 ഗോളുകൾ; കൗമാരതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

മലപ്പുറത്ത് നിന്നുള്ള കൗമാരതാരത്തെ നോട്ടമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. മുത്തൂറ്റ് അക്കാദമിയുടെ അണ്ടർ 17 താരവും നിലവിൽ സൂപ്പർ ലീഗ് കേരളാ ക്ലബ് കണ്ണൂർ വാരിയേഴ്സിന് വേണ്ടി ലോൺ വ്യവസ്ഥയിൽ കളിക്കുകയും ചെയ്യുന്ന 17 കാരനായ മുഹമ്മദ് റിഷാദ് ഗഫൂറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിലെ അണ്ടർ 17 യൂത്ത് ലീഗിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.

തിരൂരിലെ മൗലാനാ ഫുട്ബോൾ അക്കാദിമിയിലൂടെയാണ് താരം വളർന്ന് വന്നത്. ശേഷം മുത്തൂറ്റ് അക്കാദമിയിലെത്തിയ താരം അവിടെ നിന്ന് ലോൺ വ്യവസ്ഥയിലാണ് സൂപ്പർ ലീഗ് ക്ലബ് കണ്ണൂർ വാരിയേഴ്സിന്റെ ഭാഗമാവുന്നത്.

കൗമാര താരങ്ങളെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സിന്റെ സ്‌കൗട്ടിങ് ടീം കേരളത്തിലെയും പുറം സംസ്ഥനങ്ങളിലെയും യുവപ്രതിഭകളെ സസൂക്ഷം നിരീക്ഷിച്ച് വരുന്നുണ്ട്. അത്തരത്തിലൊരു കണ്ടെത്തലാണ് റിഷാദ് ഗഫൂർ.

താരത്തെ ബ്ലാസ്റ്റേഴ്‌സ് ഉടൻ സൈൻ ചെയ്യുകയും റിസേർവ് ടീമിൽ ഭാഗമാക്കുകയും ചെയ്യും.

രൂപീകരിച്ചിട്ട് കേവലം 4 വർഷം; ഇപ്പോൾ ഇന്ത്യയിലെ മികച്ച ടീമുകളിൽ ഒന്ന്; ബ്ലാസ്റ്റേഴ്‌സ് കണ്ട് പഠിക്കട്ടെ…

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടത്തിന് മുൻപായി സ്റ്റാറെയോടൊപ്പം വരുന്നത് ഈ സൂപ്പർതാരം..