in , ,

LOVELOVE

അവനെ കൊണ്ട് വരൂ; ടോണി ക്രൂസിന്റെ ശിഷ്യത്വം സ്വീകരിച്ച മലയാളി പയ്യനായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ആരോണിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. മികച്ച ട്രെയിനിങ് നൽകി ബ്ലാസ്റ്റേഴ്സിന്റെ ഭാവി താരമായി ആരോണിനെ കൊണ്ട് വാരാനാണ് ആരാധകരുടെ നിർദേശം

സാക്ഷാൽ ടോണി ക്രൂസ് ഒരു ദിവസം മാറ്റി വെച്ച് പരിശീലനം നൽകിയ ഒരു മലയാളി പയ്യനുണ്ട്. പേര് ആരോൺ റാഫേൽ. വയസ്സ് 7. രണ്ടാം വയസ്സ് മുതൽ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾ നോട്ടമിട്ട ഈ മലയാളി പയ്യൻ ആരാണെന്നും അവന്റെ റൈഞ്ച് എന്താന്നെന്നും ചെറിയൊരു വിശകലനം നടത്താം..

ALSO READ; ഐഎസ്എല്ലിലേക്ക് ഒരു വമ്പൻ സൈനിങ്‌ കൂടി

തന്റെ ചെറിയ പ്രായത്തിൽ തന്നെ അസാധാരണ പ്രകടനം നടത്തി ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിയ കൊച്ചു മിടുക്കനാണ് റാഫേൽ. റാഫേലിന് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള സമയത്താണ് സാക്ഷാൽ ടോണി ക്രൂസിനൊപ്പം പരിശീലനം നടത്താൻ ഭാഗ്യം ലഭിച്ചത്.

ALSO READ; ജീക്സന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ളത് ഒരു പരിഹാരം മാത്രം

സ്പാനിഷ് ദേശീയ ടീം പരിശീലനം നടത്തുന്ന റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മൈതാനത്താണ് 2022 ൽ റാഫേലിന് ക്രൂസിനൊപ്പം പന്ത് തട്ടാൻ ഭാഗ്യം ലഭിച്ചത്. രോണിന് പരിശീലനം നൽകുന്നതിനുവേണ്ടി മാത്രമായി ടോണി ക്രൂസ് ഒരുദിവസം മാറ്റിവെച്ചു.

ALSO READ: കിരീടം നിലനിർത്താൻ ഇന്ത്യ; 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സാധ്യതാ സ്ക്വാഡിൽ

രാവിലെ 9.30 മുതൽ വൈകീട്ട് മൂന്നു വരെയായിരുന്നു ടോണി ക്രൂസ് റാഫേലിന് പരിശീലനം നൽകിയത്. ശ്ശൂർ അഷ്ടമിച്ചിറ നെല്ലിശ്ശേരി വീട്ടിൽ റാഫേൽ തോമസിന്റെയും മഞ്ജു റാഫേലിന്റെയും മകനാണ് ആരോൺ. ബെംഗളൂരു ബനശങ്കരി ഹാപ്പി വാലി സ്കൂളിലെ വിദ്യാർഥിയാണ്. നിലവിൽ ബെംഗളൂരു എഫ്സിയുടെ അക്കാദമിയിലാണ് താരം.

ALSO READ: ഒടുവിലൊരു വമ്പൻ പ്രഖ്യാപനം നടത്താൻ ബ്ലാസ്റ്റേഴ്‌സ്; സൂചനകൾ പുറത്ത്

2022 ൽ ടോണി ക്രൂസ് അക്കാദമി നടത്തിയ ‘കിക്ക് ഇൻ ടു 2022 ചാലഞ്ച്’ മത്സരത്തിലെ ഏക വിജയിയായതിനാലാണ് ആരോണിന് സ്പെയിനിൽ പരിശീലനത്തിന് അവസരം ലഭിച്ചത്. ഇപ്പോൾ റാഫേലിന്റെ ഒരു കിടിലൻ വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.ആരോണിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. മികച്ച ട്രെയിനിങ് നൽകി ബ്ലാസ്റ്റേഴ്സിന്റെ ഭാവി താരമായി ആരോണിനെ കൊണ്ട് വാരാനാണ് ആരാധകരുടെ നിർദേശം

സഞ്ജുവിന്റെ ഭാഗ്യവും തെളിയുന്നു; കിരീട നേട്ടത്തിന് പിന്നാലെ സന്തോഷവാർത്ത

ബ്ലാസ്റ്റേഴ്‌സ് ഭയക്കണം; മുംബൈയുടെ ലക്ഷ്യം ജീക്സനല്ല, മറ്റൊരു താരം?