ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ പ്രി സീസൺ പരിശീലനം ആരംഭിച്ച ഒരുക്കങ്ങൾ നടത്തുകയാണ്, ഐഎസ്എല്ലിന്റെ പത്താം സീസണിനെ കിരീട പ്രതീക്ഷകളുമായാണ് ഓരോ ടീമും വരവേൽക്കുന്നത്.
അതേസമയം കഴിഞ്ഞ സീസണിൽ വരെ ജംഷെഡ്പൂര് എഫ്സിയുടെ നിർണായക താരമായി തുടർന്നിരുന്ന അവരുടെ ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ലി നിലവിൽ യുവേഫയുടെ കോച്ചിംഗ് ലൈസൻസ് സ്വന്തമാക്കിയ വിവരം പുറത്തുവിട്ടിട്ടുണ്ട്.
2020 മുതൽ 2023 വരെ ജംഷ്പൂര് എഫ്സി ജേഴ്സിയിൽ 47 മത്സരങ്ങളോളം കളിച്ച താരം 6 ഗോളുകൾ ടീമിനുവേണ്ടി നേടിയിട്ടുണ്ട്, ഡിഫൻഡറായി കളിച്ച താരം നിലവിൽ യുവേഫ എ ഡിപ്ലോമ കോച്ചിംഗ് ലൈസൻസ് ആണ് കംപ്ലീറ്റ് ചെയ്തിട്ടുള്ളതായി അറിയിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിലും മറ്റുമായി എതിർ ടീം ആരാധകരുമായി നിരന്തരം വഴക്കുകൾ ഉണ്ടാക്കുന്ന പീറ്റർ ഹാർട്ലി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായും നിരന്തരമായി സോഷ്യൽ മീഡിയകളിൽ വഴക്കുകൾ ഉണ്ടാക്കിയിരുന്നു.
ജംഷെഡ്പൂര് എഫ്സി വിട്ടതിനു ശേഷം ഒരു ഇംഗ്ലീഷ് ക്ലബ്ബിനുവേണ്ടി കളിച്ച 35 വയസ്സുകാരനായ താരം നിലവിൽ കോച്ചിംഗ് ലൈസൻസ് പൂർത്തിയാക്കിയതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.