കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ചില ആരാധകർ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ സ്റ്റേഡിയത്തിൽ വന്ന് കളി കാണുന്ന ഏർപ്പാട് ബഹിഷ്കരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടീമിന്റെ മോശം പ്രകടനം തന്നെയാണ് അതിന് കാരണം. എന്നാൽ മത്സരത്തിന് മുമ്പ് ആരാധകർ നടത്തിയ ബഹിഷ്കരണ ഭീഷണി വെറുതെയെല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ന നടന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ ആകെ അറ്റൻഡൻസ് 15416 മാത്രമാണ്. സീസണിലെ കൊച്ചിയിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണിത്. ആരാധകരിൽ നല്ലൊരു ഭാഗവും ബ്ലാസ്റ്റേഴ്സിനോട് അകലം പാലിച്ച് തുടങ്ങിയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നവംബർ 24 ന് ചെന്നൈയിൻ എഫ്സിയോടാണ്. കൊച്ചിയിലാണ് മത്സരം. ഹൈദരാബാദിനോടും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ട സാഹചര്യത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിലും ആളുകൾ ഇതിലും കുറയാൻ സാധ്യതയുണ്ട്.
അതേ സമയം സൂപ്പർ ലീഗ് കേരളയിൽ നടൻ ആദ്യ സെമി ഫൈനലിലെ അറ്റൻഡൻസ് 15,897 ആണ്. അതായത് ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് മത്സരത്തിനേക്കാൾ കൂടുതൽ സൂപ്പർ ലീഗ് കേരളയിലെ അറ്റൻഡൻസ്.
മികച്ച തിരിച്ച് വരവ് നടത്തിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ എണ്ണത്തിൽ ഇനിയും കുറവ് സംഭവിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.