കഴിഞ്ഞ സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെ സ്ഥിരസാന്നിധ്യവും നായകനുമായിരുന്ന ഗോവ സ്വദേശിയായ താരം ജെസൽ ഈ സീസൺ അവസാനത്തോടെ ടീം വിടുമെന്ന റിപ്പോർട്ടുകളുണ്ട്.
കാര്യമായ പ്രകടനങ്ങളൊന്നും താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകത്തതിനാൽ ഈ സീസൺ അവസാനത്തോടെ അവസാനിക്കുന്ന കരാർ പുതുക്കിയിട്ടില്ല, ഇതോടെ താരം സീസൺ അവസാനിക്കുമ്പോൾ ഫ്രീ ഏജന്റാകും.
സൂപ്പർ കപ്പ് മത്സരങ്ങൾക്ക് തയ്യാറെടുത്തെങ്കിലും പരിക്ക് കാരണം ടീമിന് പുറത്തായ നായകൻ ജെസൽ ഇനി മുതൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇല്ലാത്തതിനാൽ, പകരം ഇനി മുതൽ അഡ്രിയാൻ ലൂണ മെയിൻ ക്യാപ്റ്റനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സൂപ്പർ കപ്പിൽ ലൂണ പങ്കെടുക്കുന്നില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സെക്കന്റ് ക്യാപ്റ്റൻ സ്ഥാനത്തുള്ള ലൂണ അടുത്ത സീസൺ മുതൽ ആദ്യനായകനായി മാറും.
കഴിഞ്ഞ സീസണുകളിൽ നിരവധി മത്സരങ്ങളിൽ ലൂണ ടീമിനെ നയിച്ചിട്ടുണ്ട്, കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അധ്വാനിച്ചു കളിക്കുന്ന ഏറ്റവും മികച്ച താരമാണ് ലൂണയെന്നും ക്യാപ്റ്റൻ ആംബാൻഡ് എല്ലായിപ്പോഴും അദ്ദേഹം അർഹിക്കുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.