ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് തോൽവിയോടെ തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശേഷിക്കുന്ന മത്സരങ്ങളിൽ വിജയത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – ‘ബ്ലാസ്റ്റേഴ്സിന്റെ തോൽവി വേദനിപ്പിക്കുന്നു, പക്ഷെ നമ്മൾ തിരിച്ചുവരുമെന്ന് ഉറപ്പ് ‘🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനായ അഡ്രിയാന് ലൂണയുടെ അഭാവമാണ് ആദ്യം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തിരിച്ചടി ആയതെന്ന് അഭിപ്രായങ്ങളുണ്ട്. അഡ്രിയാൻ ലൂണയെ ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ മറ്റൊരു ഐ എസ് എൽ ക്ലബ് സ്വന്തമാക്കാൻ മുന്നോട്ടുവന്നിരുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Also Read – അഡ്രിയാൻ ലൂണ ഇല്ലെങ്കിൽ എന്താ ബ്ലാസ്റ്റേഴ്സിന് ജയിച്ചൂടെ? പക്ഷെ പ്രശ്നങ്ങൾ ഇതാണ്..
അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മുന്നോട്ടുവന്ന എഫ്സി ഗോവയുമായി അഡ്രിയാൻ ലൂണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഗോവയുമായുള്ള ചർച്ചകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരാനാണ് സൂപ്പർ താരം തീരുമാനിച്ചത്.
Also Read – കൊച്ചിയിൽ വന്നു ഷോ ഇറക്കുന്നത് പതിവാക്കി എതിർതാരങ്ങൾ, മറുപടിയില്ലാതെ ബ്ലാസ്റ്റേഴ്‌സും🥲
അതേസമയം ലൂണയെ കൂടാതെ ബ്ലാസ്റ്റേഴ്സിന് വേണ്ടി മുമ്പ് കളിച്ചിരുന്ന അർജന്റീന താരമായ പെരേര ഡയസിനെ സ്വന്തമാക്കാനും എഫ്സി ഗോവ നീക്കങ്ങൾ നടത്തി. ലൂണയെയും ഡയസിനെയും വീണ്ടും ഒരുമിച്ചു കളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോവയുടെ നീക്കങ്ങൾ എങ്കിലും ഡയസിനെ അവസാനം ബാംഗ്ലൂരു എഫ്സി കൊണ്ടുപോയി.
Also Read – ആരാടാ പറഞ്ഞെ കൊമ്പന്മാർക്ക് ഫാൻസില്ല എന്ന്.. കൊമ്പ് കുലുക്കി മുന്നോട്ടു തന്നെ🔥