ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മത്സരത്തെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നു കൊണ്ടിരിക്കെ ഐഎസ്എലിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ടീം നിലവിൽ വിശ്രമത്തിലാണ്.
എന്നാൽ അടുത്ത മാസം കേരളത്തിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഐ ലീഗ് ടീമുകളും മാറ്റുരക്കുന്ന ഹീറോ സൂപ്പർ കപ്പിന് ഒരുങ്ങാൻ റെഡിയാകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
എഎഫ്സി ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ അവസരം തുറന്നുനൽകുന്ന ഹീറോ സൂപ്പർ കപ്പ് തങ്ങളുടെ ഹോമായ കേരളത്തിൽ വെച്ച് നടക്കുമ്പോൾ എങ്ങനെയെങ്കിലും ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കപ്പ് നേടണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെയും ടീമിന്റെയും ആഗ്രഹം.
ഏപ്രിൽ 8 മുതൽ 25 വരെ കേരളത്തിലെ പയ്യനാട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി അരങ്ങേറുന്ന സൂപ്പർ കപ്പിനുള്ള പരിശീലനം ഈ മാസം അവസാനത്തോട് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കും.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഷീൽഡ്, കിരീടം പ്രതീക്ഷകൾ കൈവിട്ട കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ നിലവിലുള്ള ഏറ്റവും മികച്ച അവസരമാണ് ഹീറോ സൂപ്പർ കപ്പ്.