ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായുള്ള പ്രീസീസൺ പരിശീലനം തുടങ്ങുവാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾ ഒന്നൊന്നായി കൊച്ചിയിലെത്തി തുടങ്ങുകയാണ്.
ഇതിനകം നിരവധി ഇന്ത്യൻ താരങ്ങൾ ടീം ക്യാമ്പിൽ ജോയിൻ ചെയ്തു, കൂടാതെ പരിശീലകന്മാരും സ്റ്റാഫുകളുമെല്ലാം കൊച്ചിയിലേക്കുള്ള യാത്രയിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിദേശ താരങ്ങളും കൊച്ചിയിൽ വരാനുള്ള ഒരുക്കത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ ഇവാൻ ആശാനും കൊച്ചിയിലേക്ക് വരികയാണ്. ഇന്ന് പ്രീസീസൺ ക്യാമ്പ് തുടങ്ങുന്നതിനാൽ ഇവാൻ ആശാൻ ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിനു ശേഷം ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ് കളിക്കുവാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊൽക്കത്തയിലേക്ക് പോകും. ശേഷം യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിനു പോകുന്ന ടീം അവിടെയും സൗഹൃദ മത്സരങ്ങൾ കളിക്കും.