in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇനി വെച്ച് താമസിപ്പിക്കുന്നില്ല, ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങാൻ പോകുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-2024 സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഒരുക്കങ്ങൾ ഉടനെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിൽ ഒരാഴ്ചക്കുള്ളിൽ തന്നെ പ്രീസീസൺ പരിശീലനം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

കൊച്ചിയിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞ് ഓഗസ്റ്റ് മാസം ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ് കളിക്കുന്ന ടീം പിന്നീട് സെപ്റ്റംബർ മാസം തുടക്കത്തിൽ യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിനു വേണ്ടി ദുബായിലേക്ക് പോകും.

15 ദിവസത്തെ യു എ ഇ പ്രീസീസൺ ശേഷം തിരിച്ചെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സെപ്റ്റംബർ മാസം അവസാനത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് വേണ്ടി ഒരുങ്ങും. ഇത്തവണയും ഐഎസ്എൽ കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടി ഇനിയും തങ്ങളുടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്, ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്ക് വേണ്ടിയാണു ബ്ലാസ്റ്റേഴ്സിന് രണ്ട് വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടത്.

ബ്ലാസ്റ്റേഴ്സിനെതീരെ ബാംഗ്ലൂരുവും ഗോകുലവും ഒരു ഗ്രൂപ്പിൽ കളിക്കാനിറങ്ങുന്നു..

ബെംഗളൂരു എഫ്സിയിൽ നിന്നും വീണ്ടുമൊരു താരത്തെ റാഞ്ചാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്