ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിൽ മുൻപന്തിയിലാണ് കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുള്ളത്, ഇന്ത്യൻ താരങ്ങളിലും വിദേശ താരങ്ങളിലും കിടിലൻ സെലക്ഷനാണ് മോഹൻ ബഗാൻ നടത്തുന്നത്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഉൾപ്പടെയുള്ള ഐഎസ്എലിൽ നിനുമുള്ള ടീമുകൾ അടുത്ത സീസണിന് മുൻപായി ടീമിലെത്തിക്കാൻ നോട്ടമിട്ട അൽബേനിയൻ താരമായ അർമാണ്ടോ സാദികുവിന്റെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്ത് വന്നിട്ടുണ്ട്.
അൽബേനിയയുടെ യൂത്ത് ടീമുകളിലൂടെ വളർന്ന് വന്നു നിലവിൽ അൽബേനിയ ദേശീയ സീനിയർ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന 32-വയസുകാരനായ ഫോർവേഡ് പൊസിഷൻ താരം അർമാണ്ടോ സാദികു ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരുമായി പുതിയ കരാറിൽ ഒപ്പ് വെച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തന്നെയാണ് ഈ സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകളുടെ വെല്ലുവിളി മറികടന്ന് കൊണ്ട് രണ്ട് വർഷത്തെ കരാറിൽ ഒരു സ്പാനിഷ് ക്ലബ്ബിൽ നിന്നും സ്വന്തമാക്കുന്നത്.
നിലവിൽ അൽബേനിയൻ നാഷണൽ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഈ സൂപ്പർ താരത്തിന്റെ വരവ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ഭാവിയിൽ ഗുണം ചെയ്തേക്കും. അതേസമയം ഓസ്ട്രേലിയൻ താരമായ ജേസൻ കമ്മിങ്സന്റെ സൈനിങ്ങും മോഹൻ ബഗാൻ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.