ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യമത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നേരിടാൻ ഒരുങ്ങുകയാണ്. പുതിയ സീസണിൽ കിരീട പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ പോരാളികൾ ഇറങ്ങുന്നത്.
Also Read – കോഴിക്കോടും തിരുവനന്തപുരവും ഏറ്റുമുട്ടിയ സൂപ്പർ ലീഗിലെ കിടിലൻ പോരാട്ടം😍🔥സ്റ്റേഡിയം നിറഞ്ഞു കാണികൾ🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി 17 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ ഒരു സീസണിൽ സ്കോർ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുൻ വിദേശ താരം മെസ്സി ബൗളി ബ്ലാസ്റ്റേഴ്സ് ആരാധകരെ വാനോളം വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.
Also Read – അഡ്രിയൻ ലൂണയും നോഹ് സദോയിയും ആദ്യമത്സരം കളിക്കുമോ? ഏറ്റവും ഒടുവിൽ വന്ന അപ്ഡേറ്റ് ഇതാണ്..
2019-2020 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആരാധകർക്ക് മുന്നിൽ ആഘോഷ തരംഗങ്ങൾ സൃഷ്ടിച്ച മെസ്സി ബൌളി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെയും ആരാധകരെയും വളരെയധികം പ്രശംസിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരെന്നതിൽ യാതൊരു സംശയവും തനിക്ക് ഇല്ലെന്നാണ് മെസ്സി പറഞ്ഞത്.
Also Read – സൂപ്പർ ലീഗ് മത്സരത്തിനിടെ കാര്യങ്ങൾ കലിപ്പിലായി🥵താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്ന വീഡിയോ ഇതാണ്..
കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ആരാധകർ വളരെയധികം പ്രത്യേകതയുള്ളതാണ്. ഞാൻ ബ്ലാസ്റ്റേഴ്സ് ആരാധകരെ സ്നേഹിക്കുകയും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു. എന്നും കേരള ബ്ലാസ്റ്റേഴ്സിനോട് സ്നേഹം മാത്രമാണെന്നും മെസ്സി കൂട്ടിച്ചേർത്തു. കൂടാതെ ഉടനെ നേരിൽ നമുക്ക് കാണാമെന്നും മെസ്സി ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പറഞ്ഞു.
Also Read – ബലോടെല്ലിയുടെ സൈനിങ് വേണ്ടെന്ന് വെക്കാനും ബ്ലാസ്റ്റേഴ്സിന് ചില കാരണങ്ങളുണ്ട്..
ഒരൊറ്റ സീസണിൽ 17 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്ത സൂപ്പർ താരം ഓഗ്ബച്ചക്കൊപ്പമാണ് അന്ന് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ നയിച്ചത്. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോടും അതേ സ്നേഹമാണ് താരം പുലർത്തുന്നത്.
Also Read – കൊലകൊമ്പന്മാരില്ലാതെ എന്ത് കൊടിയേറ്റം🔥കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ അപ്ഡേറ്റ് ഇതാ😍