in

ഒടുവിൽ അൽവാരോ വസ്കസിന്റെ പുതിയ ടീം തീരുമാനമായി?? അൽവാരോ നാട്ടിലേക്ക് തിരികെ മടങ്ങി..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഗംഭീര ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയും കിരീടവും സ്വന്തമാക്കാൻ ലക്ഷ്യം വേച്ചുകൊണ്ടാണ് ഓരോ ഐഎസ്എൽ ടീമുകളും ഒരുങ്ങുന്നത്

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഗംഭീര ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയും കിരീടവും സ്വന്തമാക്കാൻ ലക്ഷ്യം വേച്ചുകൊണ്ടാണ് ഓരോ ഐഎസ്എൽ ടീമുകളും ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കി കൊണ്ടാണ് എഫ് സി ഗോവയും ഇത്തവണ ഒരുങ്ങുന്നത്. ഹൈദരാബാദ് എഫ്സിയെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യൻമാർ ആക്കിയ സ്പാനിഷ് പരിശീലകൻ മനോലോ മാർക്കസിനെ ടീമിൽ എത്തിച്ചുകൊണ്ട് ടീം മുഴുവൻ അഴിച്ചുപണി നടത്തിയാണ് ഗോവ പുതിയ സീസണിനെ വരവേൽക്കുന്നത്.

എഫ് സി ഗോവയുടെ സ്പാനിഷ് താരമായ അൽവാരോ വസ്ക്കസ് ടീം വിട്ടതായി ഗോവ ഒഫീഷ്യലി അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ താരമായ അൽവാരോ വാസ്ക്കസ് നിലവിൽ സ്പാനിഷ് തേർഡ് ഡിവിഷൻ ക്ലബ്ബായ എഫ് സി പൊൻഫെറാഡിനോക്ക് വേണ്ടി ഒഫീഷ്യലി സൈൻ ചെയ്തിട്ടുണ്ട്.

സ്പാനിഷ് താരമായ അൽവാരോ വസ്കസിനനെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബിനാണ് കഴിഞ്ഞത്. അത്യാവശ്യം നല്ലൊരു ഓഫർ തന്നെയാണ് സ്പെയിനിൽ നിന്നും വന്നത്.

ബ്ലാസ്റ്റേഴ്‌സിന് പണി കിട്ടി?; സൂപ്പർ താരങ്ങളെ നഷ്ടമാകും?…

ഒഫീഷ്യൽ; യുവ വിദേശ മുന്നേറ്റ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?…