ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും ചില താരങ്ങളെ വിറ്റൊഴിവാക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടരുന്നുണ്ട്.
അതേസമയം വിദേശ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനിയും രണ്ട് സൈനിങ്ങുകൾ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഒരു ഫോർവേഡ്, ഒരു സെന്റർ ബാക്ക് പൊസിഷനുകളിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഇനി നടക്കേണ്ടത്.
നിലവിൽ വിദേശ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി ശ്രമങ്ങൾ തുടർച്ചയായി നടത്തുന്നുണ്ട്, യൂറോപ്പിൽ നിരവധി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്, പ്രത്യേകിച്ച് സ്പെയിനിൽ നിന്നുമുള്ള താരങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.
എഫ്സി ഗോവ ഈയിടെ സൈനിങ് പൂർത്തിയാക്കിയ സ്പാനിഷ് മുന്നേറ്റനിര താരം കാർലോസ് മാർട്ടിനസിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നുവെന്നാണ് നിലവിൽ സ്പെയിനിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകളിൽ പറയുന്നത്.
36-കാരനായ ലാലിഗ സെക്കന്റ് ഡിവിഷനിൽ കളിക്കുന്ന സ്പാനിഷ് താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും എഫ്സി ഗോവ സൈനിങ് വളരെ മനോഹരമായി പൂർത്തിയാക്കുകയായിരുന്നു. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് ഫോറിൻ സൈനിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.