in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കിടിലൻ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി?

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ ആരംഭിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ ആരംഭിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിയുടെ റൈറ്റ് ബാക്ക് ഇന്ത്യൻ താരമായ വൻലാൽസുദിക ഛക്ചുവാക്ക് എന്ന താരത്തെയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.

നേരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ ഭാഗ്യമില്ലാത്തതിനാൽ കരാർ ഒപ്പ് വെക്കാൻ കഴിഞ്ഞില്ല.

എന്നാൽ ഈ സീസൺ കഴിയുന്നതോടെ ഐ ലീഗ് ക്ലബ്ബുമായി കരാർ അവസാനിക്കുന്ന വൻലാൽസുദിക ഛക്ചുവാക്ക് ഫ്രീ ട്രാൻസ്ഫറിലൂടെ ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും.

കബ്ര, ജെസൽ തുടങ്ങിയ വിങ് ബാക്ക് താരങ്ങളുടെ കരാർ ഇതുവരെ പുതുക്കാൻ നീക്കങ്ങൾ നടത്താത്ത കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ 24-കാരനായ പുതിയ വിങ് ബാക്ക് താരത്തെ കൊണ്ടുവരുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

കപ്പടിച്ചാൽ മാത്രം പോരാ… എഎഫ്സി ലഭിക്കുവാൻ ഗോകുലം കേരളയെയും തോൽപ്പിക്കണം

ഫിഫ അംഗീകരിക്കുന്നു!ഇനി ഇന്ത്യക്കും ലോകകപ്പ് സ്വപ്നം കാണാം?