ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയുടെ അസാന്നിധ്യത്തിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര തകർത്താടുന്നുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് നേരിട്ട് പ്രശംസകളുമായി ബോറുസിയ ഡോർട്ട്മുണ്ടിന്റെ പോസ്റ്റ്👀🔥
ജീസസ് ജിമിനസും നോഹ് സദോയിയും നയിക്കുന്ന മുന്നേറ്റനിര ഗോളടിച്ചും ഗോളടിപ്പിച്ചും മത്സരിക്കുകയാണ്. അതേസമയം കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് ഈ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് സൈൻ ചെയ്തത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെയും ക്ലബ്ബിനെയും ഒരിക്കലും വില കുറച്ചു കാണരുതെന്ന് ഇവാൻ ആശാൻ😍🔥
ദിമിത്രിയോസിന് പകരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പാനിഷ് താരമായ ജീസസിനെ ടീമിലേക്ക് കൊണ്ടുവന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോട് വിട പറഞ്ഞുപോയ ദിമിത്രയോസ് ഡയമന്റാകോസിനു നിലവിൽ അത്ര മികച്ച അവസ്ഥയല്ല ഈസ്റ്റ് ബംഗാളിൽ.
Also Read – പുതിയ കിരീടം സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി താരങ്ങൾ ഇന്ന് കളത്തിൽ🔥
പരിക്കും മറ്റും വലച്ച ദിമിയുടെ ഈ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി താരം ആകെ കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രമാണ്. നിലവിലെ ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ സീസണിന്റെ തുടക്കത്തിലേ അവസ്ഥയാണിത്, കൂടാതെ ടീമിൽ അവസരങ്ങൾ കുറഞ്ഞാണ് കാണുന്നത്. ഇന്റർനാഷണൽ ബ്രെക്കിനു ശേഷം പരിക്ക് മാറി വീണ്ടും ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ദിമിത്രിയോസ് നിലവിൽ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Also Read – ലൂണയും ദിമിയും നോഹ് സദോയിയും ജിങ്കനും ഉൾപ്പടെ കിടിലൻ ബ്ലാസ്റ്റേഴ്‌സ് ടീം👀🔥