ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുൻപായുള്ള പ്രീസീസൺ പരിശീലനം കൊച്ചിയിൽ ആരംഭിക്കാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൈനിങ്ങുകളെ കുറിച്ച് ആരാധകർ അത്ര തൃപ്തരല്ല, ഒന്ന് രണ്ട് സൈനിങ്ങുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് വേണ്ടി നടത്തിയത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉടമകൾ വളരെ സമ്പന്നരാണെന്നും അവർ ബ്ലാസ്റ്റേഴ്സിന് വേണ്ടി കാര്യമായി പ്രവർത്തിക്കുമെന്നും പറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്.
“കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഉടമകൾ വളരെ സമ്പന്നരായ ആളുകളാണ്, അവരെല്ലാം അവിശ്വസനീയമാംവിധം നീതിയും ദയയും ഉള്ളവരാണ്.” – ഇവാൻ വുകോമനോവിച് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
ഇവാൻ ആശാൻ ഇക്കാര്യം പറയുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി ഉടമകൾ പണം മുടക്കുന്നത് കുറവാണെന്നാണ് ആരാധക അഭിപ്രായം. മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവരെ പോലെ വമ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നില്ല എന്നതും മറ്റൊരു വസ്തുത.